×
login
ഓസ്‌കാര്‍‍ വേദിയില്‍ കയറി വില്‍ സ്മിത്ത് അവതാരകനെ തല്ലിയത് വെറുതേയല്ല; ക്രിസ് റോക്ക് പറഞ്ഞത് തമാശയല്ല (വീഡിയോ)

വില്‍ സ്മിത്തിന്റെ ഭാര്യക്ക് 2018 മുതല്‍ ശരീരത്തിലെ രോമം കൊഴിഞ്ഞു പോകുന്നതും പുതിയത് വളരാത്തതുമായ അവസ്ഥയായ അലോപ്പീസിയ എന്ന അസുഖം ഉണ്ട് .

ലോസ്എഞ്ചല്‍സ്: ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച വില്‍ സ്മിത്തിന്റെ പ്രവൃത്തി ഏറെ വിവാദമായിരുന്നു. ഭാര്യ ജാഡ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. തല മൊട്ടയടിച്ചാണ് ജാഡ സ്മിത്ത് ഓസ്‌കറിന് എത്തിയത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു. തലയിലെ രോമം കൊഴിയുന്ന അസുഖമാണെന്നായിരുന്നു ക്രിസ് റോക്ക് പറഞ്ഞത് ഇതുകേട്ടയുടന്‍ വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിക്കുയായിരുന്നു. പിന്നീട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ'ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു. തിരികെ കസേരയില്‍ ഇരുന്ന ശേഷവും റോക്കിനോട് സ്മിത്ത് ആക്രോശിക്കുന്നുണ്ടായിരുന്നു. സ്മിത്തിന്റെ പ്രവൃത്തിക്കെതിരേ വിമര്‍ശനം ഉയര്‍ന്നെങ്കിലും പിന്നീട് വന്ന വിവരങ്ങള്‍ സ്മിത്തിന് അനുകൂലമാണ്.  

വില്‍ സ്മിത്തിന്റെ ഭാര്യക്ക് 2018 മുതല്‍ ശരീരത്തിലെ രോമം കൊഴിഞ്ഞു പോകുന്നതും പുതിയത് വളരാത്തതുമായ അവസ്ഥയായ അലോപ്പീസിയ എന്ന അസുഖം  ഉണ്ട് .  ലോകം മുഴുവന്‍ കാണുന്ന ഒരു വേദിയില്‍ തലയില്‍ മുടിയില്ല എന്നത് റോക്ക് തമാശ ആയല്ല പറഞ്ഞത് എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇതാണ് സ്മിത്തിനെ പ്രകോപിച്ചതും.

    comment

    LATEST NEWS


    രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


    നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


    പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.