×
login
ലൂസിഫറിന്‍റെ‍ റെക്കോഡ് പൊളിയുന്നു; 11 ദിവസത്തിനുള്ളില്‍ 100 കോടി ക്ലബ്ബിലേക്ക് കടന്ന് 2018

കേരളത്തിന്‍റെ മഹാപ്രളയത്തിന്‍റെ കഥ പറയുന്ന 2018 അതിവേഗം 100 കോടി ക്ലബ്ബിലേക്ക് കയറുന്ന മലയാള സിനിമ എന്ന റെക്കോഡിലേക്ക് കുതിക്കുന്നു. വെറും 11 ദിവസത്തിനുള്ളിലാണ് ഈ സിനിമ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്.

കേരളത്തിന്‍റെ മഹാപ്രളയത്തിന്‍റെ കഥ പറയുന്ന 2018 അതിവേഗം 100 കോടി ക്ലബ്ബിലേക്ക് കയറുന്ന മലയാള സിനിമ എന്ന റെക്കോഡിലേക്ക് കുതിക്കുന്നു. വെറും 11 ദിവസത്തിനുള്ളിലാണ് ഈ സിനിമ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്.  

പ്രളയത്തിന്‍റെ അതിവൈകാരിക മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ 2018, കണ്ണീരോടെയാണ് ഓരോ പ്രേക്ഷകരും  ചിത്രം കണ്ടിറങ്ങിയത്. അധികം ഹൈപ്പോ പ്രൊമോഷനോ ഒന്നുമില്ലാതിരുന്ന ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ശ്രദ്ധ നേടിയത്.


ഈ വര്‍ഷത്തെ രണ്ടാമത്തെ നൂറ് കോടി ചിത്രമായി മാറിയിരിക്കുകയാണ് 2018. ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ കയറിയ 2018, മോഹന്‍ലാല്‍ നായകനായ ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്‍റെ റെക്കോര്‍ഡ് ആണ് മറികടക്കാന്‍ പോകുന്നത്.

ലൂസിഫര്‍, പുലിമുരുകന്‍, ഭീഷ്മ പര്‍വം, കുറുപ്പ്, മധുരരാജ, മാളികപ്പുറം തുടങ്ങി സിനിമകളാണ് 100 കോടി ക്ലബ്ബില്‍ ഇടംനേടിയ മലയാള സിനിമകള്‍. ചിത്രം 100 കോടി കേളക്ഷന്‍ നേടിയ സന്തോഷം നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.  

മുഖ്യമന്ത്രി പിണറായി വിജയനെ കരുത്തുറ്റ കഥാപാത്രമാക്കി കാണിച്ചില്ല, സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളെ സിനിമയില്‍ അവഗണിച്ചു എന്നിങ്ങനെ സിപിഎം നേതാക്കളും സൈബര്‍ സഖാക്കളും തൊടുത്തുവിട്ട നെഗറ്റീവ് വിമര്‍ശനങ്ങളും ചിത്രത്തിന്‍റെ പ്രചാരം കൂട്ടി.  

    comment

    LATEST NEWS


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


    സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


    മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്


    മാധ്യമ വേട്ടയ്ക്ക് ഇരയായ പെണ്‍കുട്ടിയുടെ കഥയുമായി ലൈവ്


    മനീഷ് സിസോദിയ ജയിലില്‍ തന്നെ തുടരും, ഇഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതീവ ഗുരുതരം; ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതിയും തള്ളി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.