×
login
''നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു; വിവരിക്കാന്‍ വാക്കുകളില്ല''; കുടുംബത്തിലേക്കെത്തിയ ദേശീയ പുരസ്‌കാരത്തില്‍ സന്തോഷം പങ്കിട്ട് കല്യാണി

പുരസ്‌കാര പ്രഖ്യാപനത്തില്‍ ഏഴു അവാര്‍ഡുകളാണ് മലയാളത്തിന് ലഭിച്ചത്. ഇതില്‍ മൂന്നു അവാര്‍ഡുകളും മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ച 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' നേടിയത്. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരം, മികച്ച സ്‌പെഷല്‍ ഇഫക്ട്‌സ്, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്‌കാരം എന്നിവയാണ് സിനിമയ്ക്ക് ലഭിച്ചത്.

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനകരമായ നേട്ടം സമ്മാനിച്ച സിനിമയാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'. പുരസ്‌കാര പ്രഖ്യാപനത്തില്‍ ഏഴു അവാര്‍ഡുകളാണ് മലയാളത്തിന് ലഭിച്ചത്. ഇതില്‍ മൂന്നു അവാര്‍ഡുകളും മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ച  'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' നേടിയത്. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരം, മികച്ച സ്‌പെഷല്‍ ഇഫക്ട്‌സ്, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്‌കാരം എന്നിവയാണ് സിനിമയ്ക്ക് ലഭിച്ചത്.

പുരസ്‌കാരനേട്ടത്തില്‍  പ്രിയന്റെ കുടുംബത്തിനും അഭിമാനിക്കാം. പ്രിയദര്‍ശനൊപ്പം മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനും ഒരുമിച്ച ചിത്രമാണ് 'മരക്കാര്‍'. സിനിമയിലെ മികച്ച സ്‌പെഷല്‍ ഇഫക്ട്‌സിനുള്ള ദേശീയ പുരസ്‌കാരം പ്രിയന്റെ മകനായ  സിദ്ധാര്‍ത്ഥിനാണ് ലഭിച്ചിരിക്കുന്നത്. പുരസ്‌കാര നേട്ടത്തെക്കുറിച്ച് കല്യാണി പ്രിയദര്‍ശന്‍ പറയുന്നത് ഇങ്ങനെ: ''നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു. ഇതാദ്യമായാണ് ഞങ്ങള്‍ മൂന്നുപേരും ഒന്നിച്ചെത്തുന്നത്. ഈ പ്രൊജക്റ്റിനെ കുറിച്ച് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല,''. കല്യാണിയുടെ ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.  

    comment

    LATEST NEWS


    പാര്‍ട്ടിയുടെ തൊഴിലാളി ഗുണ്ടകളെ തള്ളി മുഖ്യമന്ത്രി; നോക്കുകൂലി അനുവദിക്കില്ല; നടന്നത് സാമൂഹിക വിരുദ്ധ നീക്കം; ശക്തമായ നടപടിയെന്ന് പിണറായി


    ശിവഗംഗയില്‍ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം പങ്കെടുത്ത കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല്


    ആദ്യം സംരക്ഷിക്കാന്‍ നോക്കി; മാധ്യമങ്ങളില്‍ സ്ഥിതി വഷളായപ്പോള്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍


    ബാറുകളില്‍ ഇരുന്ന് കുടിക്കാം; സര്‍ട്ടിഫിക്കറ്റില്ലാതെ പുറത്തിറങ്ങാം; ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും നീന്തല്‍ കുളങ്ങളും തുറക്കാം; കേരളം തുറക്കുന്നു


    അഫ്ഗാന്‍ ഭീകരരുടെ മണ്ണാക്കി മാറ്റാനാവില്ല; സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണം; ഭീകരവാദം തടയുന്നതില്‍ യുഎന്നിന് വീഴ്ച പറ്റി; ആഞ്ഞടിച്ച് മോദി


    "തീവ്രവാദത്തെ ആയുധമാക്കുന്നവര്‍ക്കും അത് ഭീഷണിയായേക്കും": ചൈനയ്ക്കും പാകിസ്ഥാനും മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയില്‍ നരേന്ദ്രമോദി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.