×
login
കേരളം കണ്ട മികച്ച മുഖ്യമന്ത്രി പിണറായിയെന്ന് പറഞ്ഞിട്ടില്ല; 2017ലെ അദേഹം പരാജിതനാണെന്ന് തെളിയിച്ചു; കമ്മ്യൂണിസ്റ്റ് മാധ്യമങ്ങള്‍‍ക്കെതിരെ നടന്‍ ദേവന്‍

എന്റെ ഒരു ഫോട്ടോ വെച്ച് ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. ' കേരളം കണ്ട എറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയന്‍... നടന്‍ ദേവന്‍'. ഇതാണ് അദ്ഭുതകരമായ ആ പോസ്റ്റ്. പത്തുനൂറ് ഫോണ്‍ കാള്‍ വന്നു. പോസ്റ്റ് ഇട്ടവരെ തെറിപറഞ്ഞും കളിയാക്കിയുമാണ് എല്ലാരും സംസാരിച്ചത്. കാരണം അവര്‍ക്കു എന്നെ അറിയാം. അറിയാത്തതു നിങ്ങള്‍ കുട്ടി സഖാക്കള്‍ക്കല്ലേയെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

കോട്ടയം: പിണറായി വിജയന്‍ കേരളം കണ്ട പരാജിതനായ മുഖ്യമന്ത്രിയാണെന്ന് നടന്‍ ദേവന്‍. ഇത് 2017ല്‍ തന്നെ പിണറായി തെളിയിച്ചിരുന്നു.  കണ്ടറിഞ്ഞും കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞും മാധ്യമ വര്‍ത്തകളിലൂടെയും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായ അഭിപ്രായമാണെന്ന് ദേവന്‍ വ്യക്തമാക്കി.  

എന്റെ ഒരു ഫോട്ടോ വെച്ച് ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. ' കേരളം കണ്ട എറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയന്‍... നടന്‍ ദേവന്‍'. ഇതാണ് അദ്ഭുതകരമായ ആ പോസ്റ്റ്. പത്തുനൂറ് ഫോണ്‍ കാള്‍ വന്നു. പോസ്റ്റ് ഇട്ടവരെ തെറിപറഞ്ഞും കളിയാക്കിയുമാണ് എല്ലാരും സംസാരിച്ചത്. കാരണം അവര്‍ക്കു എന്നെ അറിയാം. അറിയാത്തതു നിങ്ങള്‍ കുട്ടി സഖാക്കള്‍ക്കല്ലേയെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.  നടന്‍ എന്നതിലുപരി രാഷ്ട്രീയക്കാരന്‍ എന്ന ഒരു പരിവേഷം കൂടി എനിക്ക് ഉണ്ട്. സിനിമ നടനാകുന്നതിനു മുന്‍പേ രാഷ്ട്രീയക്കാരനായ ഒരു എളിയവനാണ് ഞാന്‍.  ഒരുപക്ഷെ നിങ്ങളില്‍ പലരും ജനിച്ചിട്ടുകൂടി ഉണ്ടാവില്ല അന്നെന്ന് 'പ്രിയപ്പെട്ട കമ്മ്യൂണിസ്റ്റ് ഓണ്‍ലൈന്‍ മാധ്യമ പിള്ളേരെ' എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ദേവന്‍ കുറിച്ചു.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

 

പ്രിയപ്പെട്ട കമ്മ്യൂണിസ്റ്റ് ഓണ്‍ലൈന്‍ മാധ്യമ പിള്ളേരെ,

ഞാന്‍ നടന്‍ ദേവന്‍.. എനിക്ക് നടന്‍ എന്നതിലുപരി രാഷ്ട്രീയക്കാരന്‍ എന്ന ഒരു പരിവേഷം കുടി ഉണ്ട്... സിനിമ നടനാകുന്നതിനു മുന്‍പേ രാഷ്ട്രീയക്കാരനായ ഒരു എളിയവനാണ് ഞാന്‍.. ഒരുപക്ഷെ നിങ്ങളില്‍ പലരും ജനിച്ചിട്ടുകൂടി ഉണ്ടാവില്ല അന്ന്..

എന്റെ ഒരു ഫോട്ടോ വെച്ച് ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്... ' കേരളം കണ്ട എറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയന്‍... നടന്‍ ദേവന്‍'... ഇതാണ് അദ്ഭുതകരമായ പോസ്റ്റ്.. പത്തുനൂറ് ഫോണ്‍ കാള്‍ വന്നു... പോസ്റ്റ് ഇട്ടവരെ തെറിപറഞ്ഞും കളിയാക്കിയുമാണ് എല്ലാരും സംസാരിച്ചത്.. കാരണം അവര്‍ക്കു എന്നെ അറിയാം... അറിയാത്തതു നിങ്ങള്‍ കുട്ടി സഖാക്കള്‍ക്കല്ലേ?...


സത്യം പറയട്ടെ... നിങ്ങളുടെ പ്രിയപ്പെട്ട സഖാവ് ശ്രീ പിണറായി വിജയന്‍, കേരളം കണ്ട എല്ലാംകൊണ്ടും എല്ലാറ്റിനെയും ശരിയാക്കുന്നവനും പരാജിതനുമായ മുഖ്യമന്ത്രിയാണെന്ന് 2017ഇല്‍ തന്നെ തെളിയിച്ച സഖാവാണെന്നു വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഈയുള്ളവന്‍.. കണ്ടറിഞ്ഞും കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞും മാധ്യമ വര്‍ത്തകളിലൂടെയും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായ എന്റെ അഭിപ്രായമാണത് . അതില്‍ മാറ്റം ഉണ്ടായിട്ടില്ല ഇതുവരെ എന്ന് നിങ്ങളെ വിനയപൂര്‍വം അറിയിക്കാനാണ് ഈ പോസ്റ്റ്...അദ്ദേഹം നല്ലവനാണോ കെട്ടവനാണോ?? ജനങ്ങളുടെ മനസ്സിലുള്ള ചോദ്യമാണിത്...

എന്തായാലും എന്റെയും നവ കേരള പീപ്പിള്‍ പാര്‍ട്ടിയുടെയും ഔദ്യോഗിക പ്രചരണം ഏറ്റെടുത്തതിനു കുട്ടി സഖാക്കളോട് നന്ദി രേഖപെടുത്തുന്നു... നിങ്ങള്‍ ഇട്ട ഈ പോസ്റ്റ് എനിക്കും എന്റെ പ്രസ്ഥാനത്തിനും കൂടുതല്‍ പരസ്യം കിട്ടാന്‍ സഹായിക്കുന്നുണ്ട്... തുടരുക കുട്ടി സഖാകളെ..

വരാന്‍പോകുന്ന 2021 നിയമസഭ തിരഞ്ഞെടുപ്പില്‍ ഞാന്‍ ഉള്ള Nava Kerala People's Party യെ നിങ്ങള്‍ക്കു നേരിടേണ്ടിവരും.. കുറെ ഫേക്ക് പോസ്റ്റുകള്‍ കരുതി വെച്ചോളൂ...

നന്ദിയോടെയും വിജയാശംസകളോടെയും

ദേവന്‍ ശ്രീനിവാസന്‍...

Chairman

Nava Kerala People's Party...

  comment

  LATEST NEWS


  കുട്ടികള്‍ക്ക് താങ്ങായി പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യവ്യാപകമായുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ആശയവിനിമയം നടത്തും; കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥി


  ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.