×
login
പ്രിയാമണിയെ കെട്ടിയത് രണ്ടുകുട്ടികളുടെ പിതാവാണെന്ന കാര്യം മറച്ചുവെച്ച്; മുസ്തഫയുടെ വിവാഹം ‍നിയമവിരുദ്ധം; ക്രിമിനല്‍ കേസ് നല്‍കി ആദ്യഭാര്യ

തന്നെ ചതിച്ചാണ് മുസ്തഫ പ്രിയാമണിയെ കെട്ടിയത്. ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസും നല്‍കിയിട്ടുണ്ട്. മുസ്തഫക്കെതിരെ ഗാര്‍ഹികപീഡനക്കേസുമാണ് നല്‍കിയിരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. മുസ്തഫ-ആയിഷ ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. ഇവര്‍ ഇപ്പോള്‍ ആയിഷയ്ക്ക് ഒപ്പമാണ്

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ നിയമനടപടികളിലേക്ക്. ഇരുവരുടെയും വിവാഹത്തിന് നിയമസാധുതയില്ലെന്ന് മുസ്തഫ രാജിന്റെ മുന്‍ഭാര്യ ആയിഷ വ്യക്തമാക്കി. പ്രിയാമണിയെ വിവാഹം ചെയ്യുമ്പോള്‍ താന്‍ ബാച്ചിലര്‍ ആണെന്നാണ് മുസ്തഫ കോടതിയെ അറിയിച്ചതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിഷ വ്യക്തമാക്കി.  

തന്നെ ചതിച്ചാണ് മുസ്തഫ പ്രിയാമണിയെ കെട്ടിയത്. ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസും നല്‍കിയിട്ടുണ്ട്. മുസ്തഫക്കെതിരെ ഗാര്‍ഹികപീഡനക്കേസുമാണ് നല്‍കിയിരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. മുസ്തഫ-ആയിഷ ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. ഇവര്‍ ഇപ്പോള്‍ ആയിഷയ്ക്ക് ഒപ്പമാണ്. രണ്ട് കുട്ടികളുടെ അമ്മയെന്ന നിലയില്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയും? ഞാന്‍ ഈ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു. അത് സാധിക്കാതെ വന്നപ്പോഴാണ് എല്ലാം തുറന്നുപറയാന്‍ തയാറായത്.  കേസിനു പിറകേ പോയി സമയം നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലന്നും അവര്‍ വ്യക്തമാക്കി.  

എന്നാല്‍, ആയിഷയും താനും 2010 മുതല്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. 2013 ല്‍ വിവാഹമോചനം നേടിയതാണ്. പ്രിയാമണിയുമായുള്ള തന്റെ വിവാഹം നടന്നത് 2017 ലാണ് നടന്നതെന്നും മുസ്തഫ പറയുന്നു. അത് നിയമവിരുദ്ധമാണെങ്കില്‍ ആയിഷ എന്തുകൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നുവെന്നും മുസ്തഫ ചോദിച്ചു. പ്രിയാമണിയും മുസ്തഫയും 2017 ഓഗസ്റ്റിലാണ് വിവാഹിതരായത്. ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

  comment

  LATEST NEWS


  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; സുഹാസിനി ജൂറി അധ്യക്ഷ; പുരസ്‌കാരത്തിന് മത്സരിക്കുന്നത് 80 സിനിമകള്‍; ഒക്ടോബറില്‍ പ്രഖ്യാപനം


  അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണാന്‍ ദില്ലിയ്ക്ക് പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിറച്ചു; അമരീന്ദറിനെ കൂടെ നിര്‍ത്താന്‍ സിദ്ധുവിനെ തഴഞ്ഞു


  കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.