×
login
ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മരിച്ച മധുവിനുള്ള സ്മരണാഞ്ജലിയായി 'ആദിവാസി'; അട്ടപ്പാടിയില്‍ ചിത്രീകരണം തുടങ്ങി

വിശപ്പിന്റെ പേരില്‍ മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനപ്പിച്ച മധുവിന്റെ മരണത്തെയാണ് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്.

ശരത് അപ്പാനിയെ പ്രധാന കഥാപാത്രമാക്കി സോഹന്‍ റോയ്, വിജീഷ് മണി ടീം ഒരുക്കുന്ന ആദിവാസി' (ദി ബ്ലാക്ക് ഡെത്ത്) എന്ന ചിത്രത്തിന്റെ ചിത്രീകരണം അട്ടപ്പാടിയില്‍ ആരംഭിച്ചു. ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് നിര്‍മിക്കുന്ന 'ആദിവാസി' വിജീഷ് മണി സംവിധാനം ചെയ്യുന്നു.

വിശപ്പും, വര്‍ണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്‌നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രമാണ് ആദിവാസി. വിശപ്പിന്റെ പേരില്‍ മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനപ്പിച്ച മധുവിന്റെ മരണത്തെയാണ് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മരിച്ച മധുവിനുള്ള സ്മരണാഞ്ജലി കൂടിയാണ് ഇത്. എന്റെ അഭിനയ ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ് ഈ കഥാപാത്രം അപ്പാനി ശരത്ത് പ്രതികരിച്ചു.  

പ്രൊഡക്ഷന്‍ ഹൗസ്- അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്. ഛായാഗ്രഹണം- മുരുഗേശ്വരന്‍ എഡിറ്റിങ്ങ്-ബി ലെനിന്‍ സംഭാഷണം- എം. തങ്കരാജ്, ഗാനരചന-ചന്ദ്രന്‍ മാരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മാരുതി ക്രിഷ്,  ആര്‍ട്ട് ഡയറക്ടര്‍- കൈലാഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് റോജി പി കുര്യന്‍, എക്‌സിക്യുട്ടീവ്  പ്രൊഡ്യൂസര്‍- അജിത്ത് ഇ.എസ്, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.