login
പരമശിവനെ കളിയാക്കിയ തനിക്ക് അള്ളാഹുവിനെ കളിയാക്കാന്‍ ധൈര്യമുണ്ടോ?; താണ്ഡവിന്റെ സംവിധായകന്‍ അലി അബ്ബാസിനെ വെല്ലുവിളിച്ച് കങ്കണ റാവത്ത്

പരമശിവനെ അവഹേളിക്കുന്ന രീതിയില്‍ ത്രിശൂലവും ,ഡമരുവും പോലും വെബ് സീരിസില്‍ ഉപയോഗിച്ചിരുന്നു .

മുംബൈ: ഹിന്ദുമതവികാരം വ്രണപ്പെടുത്തി വിവാദമായ 'താണ്ഡവ്' വെബ് സീരിസിന്റെ സംവിധായകന്‍ അലി അബ്ബാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കങ്കണ റണൗട്ട്. അല്ലാഹുവിനെ കളിയാക്കാന്‍ അലി അബ്ബാസിന് ധൈര്യമുണ്ടോ എന്നാണ് കങ്കണ ട്വിറ്ററിലൂടെ ചോദിച്ചത്. നേരത്തേയും താണ്ഡവിനെതിരെ നടി രംഗത്തെത്തിയിരുന്നു.

സെയ്ഫ് അലി ഖാന്‍ നായകനായ 'താണ്ഡവ്' വെബ് സീരീസിന്റെ ഉളളടക്കത്തിനെതിരെ മതവികാരം വ്രണപ്പെടുത്തി എന്ന ആരോപണമുയര്‍ത്തി ബി ജെ പി ഉള്‍പ്പടെ പ്രതിഷേധത്തിലാണ്. പ്രതിഷേധം ശക്തമായതോടെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഈ ഖേദപ്രകടനം കൊണ്ടു മാത്രം കാര്യമില്ല എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ജയിലില്‍ അടയ്ക്കണമെന്നും അതുവരെ പ്രതിഷേധം ശക്തമാക്കുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.പരമശിവനെ അവഹേളിക്കുന്ന രീതിയില്‍ ത്രിശൂലവും, ഡമരുവും പോലും വെബ് സീരിസില്‍ ഉപയോഗിച്ചിരുന്നു. 'നിങ്ങളുടെ ക്ഷമാപണം മാത്രം പര്യാപ്തമല്ലെന്ന് ഞങ്ങള്‍ പറയുന്നു. എല്ലാവരെയും ജയിലില്‍ ആക്കുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കും. ആമസോണിന്റെ ഉല്‍പ്പന്നങ്ങള്‍ വിലക്കണമെന്ന പ്രചാരണം കൂടുതല്‍ ശക്തമാക്കുമെന്നും ബിജെപി നേതാവ് രാം കദം അറിയിച്ചു.

ഹിന്ദുക്കളെയും ഹിന്ദു ദൈവങ്ങളെയും സിനിമയിലൂടെയും വെബ് സീരിസുകളിലൂടെയും അപമാനിക്കുന്നത് തുടര്‍ക്കഥയാവുകയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ആമസോണ്‍ പ്രൈമിലാണ് താണ്ഡവ് സംപ്രേഷണം ചെയ്യുന്നത്. മൂന്ന് ദിവസത്തിനകം ആമസോണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ നടപടി കടുപ്പിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ ഉത്തര്‍പ്രദേശിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ താണ്ഡവിനെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയില്‍ വെള്ളിയാഴ്ച റിലീസ് ചെയ്ത 'താണ്ഡവ്' ഒന്‍പത് എപ്പിസോഡ് നീളുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ്. സെയ്ഫ് അലിഖാന്‍, ഡിംപിള്‍ കപാഡിയ, സുനില്‍ ഗ്രോവര്‍, ടിഗ്മാന്‍ഷു ദുലിയ, ദിനോ മോറിയ കുമുദ് മിശ്ര, ഗൌഹര്‍ ഖാന്‍, അമീറ ദസ്തൂര്‍, മുഹമ്മദ് എന്നിവര്‍ വേഷമിട്ടിട്ടുണ്ട്.

  comment

  LATEST NEWS


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ


  കാളിദാസ് ജയറാമിന്റെ പുതിയ സിനിമ 'രജനി' പേര് പുറത്തുവിട്ടു; ചിത്രീകരണം തുടങ്ങി


  സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം 'കാവല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു


  ദല്‍ഹി കലാപം: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്‌രുഖ് പതാന്‍ ഖാന് ജാമ്യമില്ല; അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.