×
login
വിലക്ക് നീക്കിയിട്ടും ദി കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കാതെ പശ്ചിമ ബംഗാള്‍‍; മൂന്നാഴ്ചയ്ക്ക് ശേഷം നോക്കാമെന്ന് തിയേറ്റര്‍ അധികൃതര്‍

പ്രദര്‍ശനം തുടങ്ങിയാല്‍ 50 ദിവസമെങ്കിലും തിയേറ്ററില്‍ ചിത്രം ഓടുമെന്ന് ഉറപ്പുണ്ടെന്ന് പ്രിയ എന്റര്‍ടൈന്‍മന്റ് മാനേജിംഗ് ഡയറക്ടര്‍ അരിജിത് ദത്ത

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ദി കേരള സ്റ്റോറി നിരോധനത്തിനെതിരെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ചിത്രം ഇതുവരെ സംസ്ഥാനത്തെ തിയേറ്ററുകളിലെത്തിയിട്ടില്ല.

അടുത്ത രണ്ടാഴ്ചത്തേക്ക് തിയേറ്റുകളില്‍ മുന്‍കൂട്ടി നിശ്ചയിച്ച  സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. നിശ്ചയിച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കാതിരിക്കാനാകില്ലെന്ന് തിയേറ്റുകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു. രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് ശേഷം കേരള സ്‌റ്റോറി  സിനിമയുടെ പ്രദര്‍ശനത്തെ കുറിച്ച് ആലോചിക്കാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു


ദി കേരള സ്റ്റോറിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഈ മാസം 18ന് സുപ്രീം കോടതി നീക്കിയിരുന്നു. പ്രദര്‍ശനം തുടങ്ങിയാല്‍ 50 ദിവസമെങ്കിലും തിയേറ്ററില്‍ ചിത്രം ഓടുമെന്ന് ഉറപ്പുണ്ടെന്ന് പ്രിയ എന്റര്‍ടൈന്‍മന്റ് മാനേജിംഗ് ഡയറക്ടര്‍ അരിജിത് ദത്ത പറഞ്ഞു.

അതേസമയം   പശ്ചിമ ബംഗാളില്‍ നിന്നുള്ള വിതരണക്കാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. സിനിമ കാണിക്കരുതെന്ന് ഹാള്‍ ഉടമകളില്‍ നിന്ന് ഫോണ്‍ വിളികള്‍ ലഭിക്കുന്നു. തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തുന്ന ഇവര്‍ ആരാണെന്ന് അറിഞ്ഞാല്‍  പേരുകള്‍ വെളിപ്പെടുത്തും- സംവിധായകന്‍ സുദീപ്‌തോ സെന്‍  ഉറപ്പിച്ചു പറഞ്ഞു.

 

  comment

  LATEST NEWS


  മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


  സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


  സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


  മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്


  മാധ്യമ വേട്ടയ്ക്ക് ഇരയായ പെണ്‍കുട്ടിയുടെ കഥയുമായി ലൈവ്


  മനീഷ് സിസോദിയ ജയിലില്‍ തന്നെ തുടരും, ഇഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതീവ ഗുരുതരം; ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതിയും തള്ളി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.