×
login
കോടികളുടെ നഷ്ടം; ആറാട്ട് സിനിമയ്‌ക്കെതിരെ നിരന്തര ഡീ ഗ്രേഡിങ്; റിലീസാകാത്ത ഭീഷ്മ പര്‍വ്വവുമായി താരതമ്യം ചെയ്ത് ആരാധകര്‍

സിനിമ കണ്ടിറങ്ങിയ ചില ആരാധകര്‍ ഇത് ഷൈലോക്ക് സിനിമയും ആയിട്ടൊക്കെയാണ് താരതമ്യം ചെയ്യുന്നത്. ഫില്‍മി ബീറ്റ്‌ എടുത്ത പ്രേക്ഷക പ്രതീകരണങ്ങളിലാണ് അഭിപ്രായങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ സിനിമ നല്ല എന്റെര്‍ട്രയ്‌നര്‍ ആണെന്നും അഭിപ്രായങ്ങളുണ്ട്. ആക്ഷന്‍ രംഗങ്ങളിലാണ് സിനിമ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇത് ലാലേട്ടന്‍ ആരാധകര്‍ക്ക് വലിയ ആഘോഷം കൂടിയായിരുന്നു. ആറാട്ടിനെ കുറിച്ച് ഒരു ആരാധകന്‍ പ്രതീകരണവും ഇതിനോടകം വൈറലായിരുന്നു. 'ലാലേട്ടന്‍ ആറാാാടുകയാണ്'എന്ന കമന്റും വൈറലായി.

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' ന് സമൂഹമാധ്യമങ്ങളില്‍ വന്‍ ഡീഗ്രഡിങ്. ആരാധകര്‍ക്കായി ആക്ഷന്‍ മസാല എന്റെര്‍ട്രയ്‌നര്‍ വിഭാഗത്തില്‍ ഇറക്കിയ സിനിമ നല്ല രീതിയില്‍ തന്നെ പ്രേക്ഷക മനസ്സ് കീഴടക്കിയിരുന്നു. പക്ഷേ എന്നിരുന്നാലും ചിലര്‍ ഇറങ്ങാത്ത സിനിമയും ആയി ആറാട്ടിനെ താരതമ്യം ചെയ്യുകയാണ്.

തിയേറ്ററില്‍ വിജയകരമായി മുന്നേറുന്ന നല്ലോരു സിനിമയെ ആവിശ്യമില്ലാത്ത തരത്തിലാണ് ഡീ ഗ്രേഡിങ് നടത്തുന്നത്. ഇത് സിനിമയുടെ കളക്ഷനെ തന്നെ നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ട്. 18 കോടി ബഡ്ജറ്റില്‍ ഇറങ്ങിയ സിനിമ ഇപ്പോള്‍ 9.67കോടിയെ ബാക്‌സ് ഓഫീസില്‍ നേടിയിട്ടുള്ളു. അല്ലെങ്കില്‍ ആദ്യ ദിവസം തന്നെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്നതാണ് ലാലേട്ടന്‍ സിനിമകള്‍. പക്ഷേ ആറാട്ടിന് അതു സാധിച്ചില്ല.

സിനിമ കണ്ടിറങ്ങിയ ചില ആരാധകര്‍ ഇത് ഷൈലോക്ക് സിനിമയും ആയിട്ടൊക്കെയാണ് താരതമ്യം ചെയ്യുന്നത്. ഫില്‍മി ബീറ്റ്‌ എടുത്ത പ്രേക്ഷക പ്രതീകരണങ്ങളിലാണ് അഭിപ്രായങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ സിനിമ നല്ല എന്റെര്‍ട്രയ്‌നര്‍ ആണെന്നും അഭിപ്രായങ്ങളുണ്ട്. ആക്ഷന്‍ രംഗങ്ങളിലാണ് സിനിമ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇത് ലാലേട്ടന്‍ ആരാധകര്‍ക്ക് വലിയ ആഘോഷം കൂടിയായിരുന്നു. ആറാട്ടിനെ കുറിച്ച് ഒരു ആരാധകന്‍ പ്രതീകരണവും ഇതിനോടകം വൈറലായിരുന്നു. 'ലാലേട്ടന്‍ ആറാാാടുകയാണ്'എന്ന കമന്റും വൈറലായി.


Facebook Post: https://www.facebook.com/watch/?v=1392307281220069

ആറാട്ടിനെതിരെ  ഡീ ഗ്രേഡിംഗ് ക്യാംപയിന്‍ നടക്കുന്നതായി സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.  കോവിഡ് കാലത്ത് ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് പൂര്‍ത്തിയാക്കിയ ചിത്രമാണ് ആറാട്ട്. യുക്തികള്‍ക്കും തിരക്കഥയ്ക്കുമപ്പുറം മോഹന്‍ലാലിനെ ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ അവതരിപ്പിയ്ക്കുകയാണ് ചിത്രത്തില്‍ ചെയ്തത്. കനത്ത സാമ്പത്തിക നഷ്ടം സഹിച്ചും തിയറ്ററുകളില്‍ തന്നെ ചിത്രം റിലീസ് ചെയ്യുകയെന്നതായിരുന്നു ആഗ്രഹം. ചിത്രത്തെ ജനം നെഞ്ചോട് ചേര്‍ക്കുന്നതാണ് എല്ലായിടത്തും ദൃശ്യമായതും. എന്നാല്‍ ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്നതിനുള്ള ബോധപൂര്‍വ്വമുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടയില്‍ മലപ്പുറം കോട്ടയ്ക്കലില്‍ ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്ന ദൃശ്യങ്ങള്‍ ആറു പേര്‍ ഉറങ്ങുന്ന ദൃശ്യങ്ങളോടൊപ്പം ചേര്‍ത്ത് വ്യാജപ്രചാരണവും നടന്നു. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കോട്ടയ്ക്കലിലെ തിയറ്റര്‍ ഉടമ നല്‍കിയ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. തിയറ്ററിലെ ദൃശ്യങ്ങള്‍ ചേര്‍ത്ത് വ്യാജപ്രചാരണം നടത്തുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്. കേസില്‍ ഉമ്മര്‍ ദിനാര്‍ എന്ന ഇരുപതുകാരനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.