×
login
മുംബൈയില്‍ കാലുകുത്തിയാല്‍ അടിക്കും; വെല്ലുവിളിച്ച് ശിവസേന; ചത്രപതിയിലേക്ക് ടിക്കറ്റെടുത്ത് കങ്കണയുടെ മറുപടി; സേനയുടെ കഴുത്തിന് പിടിച്ച് രേഖ ശര്‍മയും

കങ്കണ-ശിവസേന 'യുദ്ധ'ത്തില്‍ ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മയും ഇടപെട്ടു. പരസ്യമായി കങ്കണയെ തല്ലാന്‍ ആഹ്വാനം ചെയ്ത പ്രതാപ് സര്‍നായിക്കിനെ അറസ്റ്റു ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

മുംബൈ: മുംബൈയില്‍ കാലുകുത്തിയാല്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെ കായികമായി കൈകാര്യം ചെയ്യുമെന്ന് ശിവസേന. ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക്കാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. കങ്കണ മുംബൈയിലെത്തിയാല്‍ ശിവസേനയിലെ  വനിത നേതാക്കള്‍ തല്ലുമെന്നാണ് പ്രതാപ് സര്‍നായിക്ക് അറിയിച്ചിരിക്കുന്നത്. ഈ വെല്ലുവിളിക്കെതിരെ വിവിധ തലങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  

കങ്കണ-ശിവസേന 'യുദ്ധ'ത്തില്‍  ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മയും ഇടപെട്ടു. പരസ്യമായി കങ്കണയെ തല്ലാന്‍ ആഹ്വാനം ചെയ്ത പ്രതാപ് സര്‍നായിക്കിനെ അറസ്റ്റു ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വിവാദ പരാമര്‍ശം നടത്തിയ ശിവസേന എംഎല്‍എയെ മുംബൈ പോലീസ് ഉടനെ അറസ്റ്റു ചെയ്യണമെന്നു രേഖ ശര്‍മ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

വന്‍ വിവാദങ്ങള്‍ ഉയര്‍ന്നിട്ടും തന്റെ തീരുമാനത്തില്‍ ഒരുമാറ്റമില്ലെന്നാണ് കങ്കണ അറിയിച്ചിരിക്കുന്നത്. അടുത്ത ആഴ്ച മുംബൈയിലേക്ക് വരാന്‍ കങ്കണ വിമാന ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  


ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണശേഷം ബോളിവുഡിലുണ്ടായ തര്‍ക്കമാണ് പുതിയ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത്. സിനിമാലോകത്തെ മാഫിയയെക്കാള്‍ തനിക്ക് ഇപ്പോള്‍ ഭയം മുംബൈ പോലീസിനെയാണെന്ന് കഴിഞ്ഞ ദിവസം കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി ശിവസേന നേതാവ്  സഞ്ജയ് റാവത്ത് രംഗത്തെത്തി. നഗരത്തെ കാത്തുസൂക്ഷിക്കുന്ന മുംബൈ പോലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത കങ്കണ ഇനി ഇങ്ങോട്ടേക്ക് തിരിച്ചുവരണ്ടെന്നാണ് കങ്കണയുടെ ട്വീറ്റ് മറുപടിയായി അദേഹം മാധ്യമങ്ങളോട് പറഞ്ഞത്.  

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയെ ട്വറ്ററിലൂടെ വെല്ലുവിളിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. മുംബൈയിലേക്ക് തിരിച്ചുവരരുതെന്ന് പറഞ്ഞ് എന്നെ പലരും ഭീഷണിപ്പെടുത്തുന്നത് കാണുന്നുണ്ട്. അതുകൊണ്ട് വരുന്ന ആഴ്ച ഒമ്പതാം തിയതിതന്നെ ഞാന്‍ മുംബൈയില്‍ തിരിച്ചെത്തും. എയര്‍പോര്‍ട്ടില്‍ എത്തുന്ന സമയം ഞാന്‍ അറിയിക്കുന്നതാണ്. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ എന്നെ തടയൂവെന്ന് സഞ്ജയ് റാവത്തിന് മറുപടിയായി കങ്കണ ട്വിറ്ററില്‍ കുറിച്ചിരുന്നു.

കങ്കണ ഇപ്പോള്‍ ജന്മസ്ഥലമായ മണാലിയിലാണുള്ളത്. ലോക്ക് ഡൗണ്‍ കാലം മണാലിയിലായിരുന്നു താരം ചെലവഴിച്ചത്. കങ്കണയ്ക്കും പിന്തുണയുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, കങ്കണയെ ചത്രപതി വിമാനത്താവളത്തിന് പുറത്തിറക്കില്ലെന്നാണ് ശിവസേന നേതാക്കള്‍ ഉയര്‍ത്തുന്ന ഭീഷണി. ഇതിനായി തങ്ങളുടെ വനിതാ പാര്‍ട്ടി പ്രവര്‍ത്തകരെ നിയോഗിക്കുമെന്നാണ് ശിവസേന വ്യക്തമാക്കിയിരിക്കുന്നത്.  

  comment

  LATEST NEWS


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


  വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്


  രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം


  'ആ പാമ്പ് ഇപ്പോള്‍ നിങ്ങളുടെ വീട്ടിലാണ്'; ലാലുപ്രസാദിന് മുന്നറിയിപ്പുമായി ഗിരിരാജ്‌സിങ്


  എല്ലാ വെല്ലുവിളികളെയും നേരിടും; ഇന്ത്യയുടെ വികസന യാത്ര നയിക്കാന്‍ മോദി സര്‍ക്കാര്‍ യുവാക്കളെ പ്രാപ്തരാക്കുന്നു: വി. മുരളീധരന്‍


  എംജി സര്‍വകലാശാലയിലെ നാളത്തെ പരീക്ഷകള്‍ മാറ്റി; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാഗിക അവധി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.