×
login
സംഘട്ടനം = മാഫിയാ ശശി

മദ്രാസില്‍ ജനിച്ചു വളര്‍ന്ന് കണ്ണൂരുമായി വളരെ അടുത്ത് ബന്ധമുള്ള ശശിധരന്‍ പുതിയവീട്ടില്‍ എന്ന മാഫിയ ശശി ഇത്തരത്തില്‍ സിനിമയിലെ സംഘടന രംഗങ്ങളില്‍ വില്ലന്‍ കഥാപാത്രമായും അണിയറയ്ക്ക് പിന്നില്‍ സ്റ്റണ്ട് മാസ്റ്ററായും നാല്‍പത് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന സിനിമ പ്രവര്‍ത്തകരിലൊരാളാണ്. മലയാളത്തിലും അന്യഭാഷകളിലുമടക്കം ആയിരത്തിലധികം സിനമികളില്‍ സ്റ്റണ്‍ഡ് ഡയരക്ടറായും നിരവധി സിനിമകളില്‍ സ്റ്റണ്ട് രംഗങ്ങളിലെ വില്ലന്‍ കഥാപാത്രത്തിന്റെ റോളിലും ഇതിനകം സാന്നിധ്യം അറിയിച്ച അപൂര്‍വ്വ വ്യക്തിത്വമാണ്.

ഭ്രപാളികള്‍ക്കിടയില്‍ ആശ്ചര്യവും അഭിനിവേശവും ജനിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ ചലച്ചിത്രങ്ങളുടെ മാറ്റ് കൂട്ടുന്ന പ്രധാന സംഗതികളില്‍ ഒന്നാണ്. സ്‌ക്രീനില്‍ സംഘട്ടനം എന്ന പേര് തെളിയുമ്പോള്‍ യുവാക്കളും കുട്ടികളുമടക്കമുള്ള ആസ്വാദകര്‍ നിര്‍ത്താതെ മുഴക്കുന്ന കരഘോഷം സിനിമാശാലകളിലെ പതിവ് കാഴ്ചയാണ്. ചലചിത്ര പ്രേക്ഷക മനസ്സില്‍ ആവേശത്തിന്റെ തിരയിളക്കങ്ങള്‍ സൃഷ്ടിക്കുന്ന  ഇത്തരം സംഘര്‍ഷ രംഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേര് ആരുടേതാവുമെന്ന് പ്രേക്ഷകരില്‍ ഭൂരിപക്ഷവും ചിന്തിക്കാറില്ല. സിനിമയിലെ സംഘര്‍ഷ രംഗങ്ങളും വില്ലന്മാരുടെ ഗാംഭീര്യം നിറഞ്ഞ രംഗങ്ങളും സിനിമയുടെ രസത്തെ ഒന്നാകെ മാറ്റിമറിക്കുകയും വിജയത്തിലേക്ക് നയിക്കുകയും ചെയ്യും.  

മദ്രാസില്‍ ജനിച്ചു വളര്‍ന്ന് കണ്ണൂരുമായി വളരെ അടുത്ത് ബന്ധമുള്ള ശശിധരന്‍ പുതിയവീട്ടില്‍ എന്ന മാഫിയ ശശി ഇത്തരത്തില്‍ സിനിമയിലെ സംഘടന രംഗങ്ങളില്‍ വില്ലന്‍ കഥാപാത്രമായും അണിയറയ്ക്ക് പിന്നില്‍ സ്റ്റണ്ട് മാസ്റ്ററായും നാല്‍പത് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന സിനിമ പ്രവര്‍ത്തകരിലൊരാളാണ്. മലയാളത്തിലും അന്യഭാഷകളിലുമടക്കം ആയിരത്തിലധികം സിനമികളില്‍ സ്റ്റണ്‍ഡ് ഡയരക്ടറായും നിരവധി സിനിമകളില്‍ സ്റ്റണ്ട് രംഗങ്ങളിലെ വില്ലന്‍ കഥാപാത്രത്തിന്റെ റോളിലും ഇതിനകം സാന്നിധ്യം അറിയിച്ച അപൂര്‍വ്വ വ്യക്തിത്വമാണ്. സിനിമകളിലൂടെ സംഘടന മെന്ന കലയുടെ ആവിഷ്‌കാരത്തിലും അഭിനയത്തിലും തന്റെ മികവ് ഇതിനകം ശശി തെളിയിക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഇക്കാര്യം സിനിമാ ആസ്വാദകരായ അപൂര്‍വ്വ പേര്‍ക്ക് മാത്രമേ അറിയൂ.  

കണ്ണൂരിലെ ചിറക്കല്‍ രാജാസ് സ്‌കൂള്‍, മദ്രാസ് ക്രിസ്റ്റ്യന്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടിയ അദ്ദേഹത്തിന് കണ്ണൂരുമായി ചെറുപ്പംതൊട്ടേ വളരെ അടുത്ത ബന്ധമാണ് ഉളളത്. വിദ്യാര്‍ത്ഥിയായിരിക്കെ കണ്ണൂര്‍ വളപട്ടണം മന്നയിലെ ചന്ദ്രശേഖരന്‍ കുരുക്കളുടെ ശിക്ഷണത്തില്‍ കളരി അഭ്യസിച്ചതും ചെറുപ്പം തൊട്ടേ കേട്ടു വളര്‍ന്ന വടക്കന്‍പാട്ടുകളും കഥകളുമാണ് തന്നെ സ്റ്റണ്‍ണ്ട് മാസ്റ്ററാക്കി മാറ്റിയതെന്ന് ശശി ജന്മഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  


സംഘട്ടനം ഗംഭീരമെങ്കില്‍ അത് മാഫിയ ശശി എന്നതാണ് കാലങ്ങളായി മലയാള സിനിമയിലെ സിനിമാ നിരൂപകര്‍ നോക്കി കണ്ടത്. മുപ്പതു വര്‍ഷത്തെ സിനിമയെ ചിരബന്ധുരമായ ജീവിത സപര്യയാക്കിയ ശശി 'മാഫിയ' എന്ന ഹിന്ദി ചലച്ചിത്രത്തില്‍ ആവിഷ്‌ക്കരിച്ച സംഘട്ടന രംഗങ്ങള്‍ സൂപ്പര്‍ ഹിറ്റായത്തോടെയാണ് മാഫിയ ശശി എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങുകയായിരുന്നു. സിനിമാഭിനേതാവായിരുന്ന സ്വന്തം അനുജനില്‍ പ്രചോദനം ഉള്‍ക്കൊണ്ട് 1980കളില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് വിവിധ സിനിമകളില്‍ ചെറിയ ചെറിയ റോളുകള്‍ അഭിനയിച്ചു കൊണ്ടാണ് തുടക്കം. എസ്എസ്എസ്എല്‍സി പഠനം പൂര്‍ത്തിയാക്കി വിശ്രമിക്കവെ ഹരിഹരന്‍ സംവിധാനം ചെയ്ത 'പൂച്ച സന്യാസി'യിലൂടെയായിരുന്നു സിനിമാ രംഗത്തെ അരങ്ങേറ്റം. ഫാസിലന്റെ പപ്പയുടെ സ്വന്തം അപ്പൂസിലൂടെയാണ് സ്റ്റണ്‍ണ്ട് മാസ്റ്റര്‍ എന്ന നിലയിലുളള സിനിമയിലെ തുടക്കം. വളയം, കളളനും പോലീസും തുടങ്ങി നിരവധി ചിത്രങ്ങളില്‍ തുടര്‍ന്നിങ്ങോട്ട് സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിച്ചു. സൗത്ത് ഇന്‍ഡ്യന്‍ സിനി സ്റ്റണ്‍ണ്ട് ഡയരക്ടര്‍, സ്റ്റണ്‍ണ്ട് ആര്‍ടിസ്റ്റ് യൂനിയനില്‍ ചേര്‍ന്നതോടെയാണ് എല്ലാ ഭാഷകളിലുമുളള സിനിമകളില്‍ സജീവമായത്.

മകനായ സന്ദീപും പിതാവിന്റെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നു. തമിഴ് സിനിമയില്‍ നായകനായും അഭിനയിക്കുകയുണ്ടായി. തെയ്യം പശ്ചാത്തലമാക്കി പുറത്തിറങ്ങുന്ന 'തമ്പാച്ചി'യെന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ ചിറയ്ക്കല്‍ പുതിയവീട്ടില്‍ ബാലന്‍-സരസ്വതി ദമ്പതികളുടെ മകനായി ജനിച്ചു. നിലവില്‍ മദ്രാസ് ചേല്‍പട്ടില്‍ താമസിക്കുന്ന ശശിയുടെ ഭാര്യ ശ്രീദേവിയാണ്. സന്ദീപ്, സന്ധ്യ എന്നിവര്‍ മക്കളാണ്.

61ലെത്തി നില്‍ക്കുമ്പോള്‍ മലയാള സിനിമയിലെ സംഘട്ടനങ്ങുടെ രാജശില്പിയായ മാഫിയ ശശി താന്‍ പൂര്‍ണ്ണ സംതൃപ്തനാണെന്ന് പറയുമ്പോഴും ഫൈറ്റ് കലാകാരന്മാര്‍ക്ക്, സ്റ്റണ്‍ണ്ട് മാസ്റ്റര്‍മാര്‍ക്ക് മറ്റ് ഭാഷകളില്‍ വലിയ അംഗീകാരം ലഭിച്ചപ്പോള്‍  ഇന്നും മലയാളത്തില്‍ വേണ്ട അംഗീകരം ലഭിച്ചില്ലെന്ന് പറയുന്നു. ആഷിഫലി, റോഷന്‍ എന്നിവര്‍ അഭിനയിക്കുന്ന 'കൊത്ത്' എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ശശി.

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.