login
മിമിക്രിയില്‍ നിന്ന് സിനിമയിലേക്ക്; ദൃശ്യം രണ്ടിലെ വഴിതിരിവ് കലാജീവിതം മാറ്റി; സന്തോഷത്തില്‍ അജിത്ത് കൂത്താട്ടുകുളം

തീയറ്റര്‍ റിലീസിലൂടെ അല്ലാതെ ഏറ്റവും ഹിറ്റായ ചിത്രമാണ് മോഹന്‍ലാല്‍ നായകനായി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2. കഴിഞ്ഞ ഒരാഴ്ചയിലേറെയായി സോഷ്യല്‍ മീഡിയയില്‍ ദൃശ്യത്തിന്റെ വിശേഷങ്ങള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇതോടൊപ്പം ചിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും കഥയുടെ നിര്‍ണ്ണായകവുമായ ജോസ് എന്ന കഥാപാത്രമായി വെള്ളിത്തിരയിലെത്തിയ അജിത്ത് കൂത്താട്ടുകുളം ഇപ്പോള്‍ ത്രില്ലിലാണ്.

ദൃശ്യത്തിന്റെ ഒന്നാംഭാഗം കൂത്താട്ടുകുളത്തെ വി.സിനിമാസില്‍ കണ്ട് ഇറങ്ങിയപ്പോള്‍ ക്‌ളൈമാക്‌സ് രംഗത്തിന് കയ്യടിച്ച് തകര്‍ത്താണ് ഇറങ്ങിയത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് ഉണ്ടാകുമെന്ന് അന്നൊന്നും ഒരിക്കലും പ്രതീക്ഷിക്കുകയോ മോഹിക്കുകയോ ചെയ്തിരുന്നില്ല. 22 വര്‍ഷമായി മിമിക്രി കലാകാരനാണ്. കോളേജ് കാലത്താണ് വേദികളില്‍ മിമിക്രി അവതരിപ്പിച്ചത്. സംഭവം ആളുകള്‍ക്ക് ഇഷ്ടപ്പെട്ടതോടെ നേരെ നടനും മിമിക്രി കലാകാരനുമായ അബിയുടെ ട്രൂപ്പിലേക്ക് കേറുകയായിരുന്നു. അവിടെ മിമിക്രിയേക്കാള്‍ കോമഡി സ്‌കിറ്റുകളാണ് ഉണ്ടായിരുന്നത്. പിന്നീട് സ്റ്റേജ് ഷോകളിലും ചാനലുകളിലെ കോമഡി ഷോകളിലും നിറസാന്നിദ്ധ്യമായിമാറുകായിരുന്നു.

''കുട്ടന്‍  ചേട്ടന്റെ ഫോട്ടോ ഉണ്ടോ''

''കുട്ടന്‍  ചേട്ടന്റെ ഫോട്ടോ ഉണ്ടോ ഒരെണ്ണം എടുക്കാന്‍.'' ഈ ഡയലോഗ് കേള്‍ക്കാത്ത മലയാളികള്‍ ഇന്നില്ല. ടിക് ടോക് അടക്കമുള്ള  സോഷ്യ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അനുകരിച്ച് അഭിനയിച്ച് ഡയലോഗ് ആണിത്. കൊച്ചുകുട്ടികള്‍ മുതല്‍ വീടുകളിലെ വളര്‍ത്തുനായ്ക്കള്‍, പക്ഷികള്‍ വരെ ഈ ഡയലോഗിനൊത്ത് ടിക് ടോക് ചെയ്തിട്ടുണ്ട്. അജിത്ത് കൂത്താട്ടുകുളത്തിന്റെ ഒരു കോമഡി സ്‌കിറ്റിലെ ഡയലോഗാണിത്. കോമഡി സ്‌കിറ്റുകളിലെ പെര്‍ഫോമന്‍സ് കണ്ടാണ് സിനിമയില്‍ അവസരം ലഭിച്ചതും ജീത്തു ജോസഫ് വിളിച്ചതും.

ലോക്ഡൗണിലെ ആ കോള്‍ വഴിത്തിരിവായി

ലോക് ഡൗണ്‍ കാലത്ത് ഷോകള്‍ ഒന്നുമില്ലാതെ വീട്ടില്‍ വെറുതേ ഇരിക്കുമ്പോഴാണ് ഒരു കോള്‍ വന്നത്. ഞാന്‍ ജിത്തു ജോസഫ് ആണ്. ആദ്യം കേട്ടപ്പോള്‍ ആരാന്ന് തിരിച്ചു ചോദിച്ചു. സംവിധായകന്‍ ജിത്തു ജോസഫ് ആണ്. ദൃശ്യം 2 വില്‍ അജിത്തിന് ചെറിയൊരു വേഷം ഉണ്ട്. രണ്ട് ഫോട്ടോ അയച്ചുതരാന്‍ പറഞ്ഞു. കേട്ടവഴിയെ അറിയാതെ മുണ്ടിന്റെ മടക്കികുത്ത് അഴിച്ചിട്ടു. മൊബൈലില്‍ ഫോട്ടോസ് എടുത്തിട്ട് ടെന്‍ഷന്‍ മൂലം  ശരിയാകുന്നില്ല. ഒടുവില്‍ തിരിച്ചു വിളിച്ചു സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുത്തുവിടാം എന്നു പറഞ്ഞു. വീട് എവിടെ ആണെന്ന് ചോദിച്ചപ്പോഴാണ് കൂത്താട്ടുകുളം ആണെന്നു പറഞ്ഞ്. അജിത്തേ എന്റെ വീടും കൂത്താട്ടുകുളം മുത്തലപു

രമാണെന്ന് പറഞ്ഞു. അറിയാമെന്ന് പറഞ്ഞു. എന്നാല്‍ കൂത്താട്ടുകുളത്തിന് അടുത്തുള്ള വഴിത്തലയിലെ ജോര്‍ജ്ജുകുട്ടിയുടെ വീടായി ചിത്രീകരിക്കുന്ന് ലൊക്കേഷനിലേക്ക് ഒന്നു വാരാമോ എന്നു ചോദിച്ചു. അങ്ങനെ അവിടെ ചെന്നാണ് നേരിട്ട് കണ്ടത്. എന്നാല്‍ കഥാപാത്രത്തിന് ഇത്ര പ്രാധാന്യം ഉള്ളതാണെന്ന കാര്യം ചിത്രം കണ്ട് കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. സത്യത്തില്‍ കണ്ണില്‍നിന്ന് വെള്ളം വരുകയായിരുന്നു. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സിനിമ തുടങ്ങുന്നതും എന്റെ മുഖത്ത് നിന്നാണ്. സിനിമയുടെ പാക്കപ്പ് സീന്‍ എടുത്തതും എന്റെ മുഖത്തുനിന്നായിരുന്നു. മോഹന്‍ലാല്‍, മുരളീഗോപി, സിദ്ദിഖ്, ഗണേഷ്‌കുമാര്‍ എന്നിവരോടൊപ്പമുള്ള അഭിനയം ഭയങ്കര ത്രില്ലായിരുന്നു. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ മുന്‍പ് പരിചയമുള്ളവരെപ്പോലെയാണ് പെരുമാറിയത്.

മരപ്പണിയാണ് അജിത്തിന്റെ തൊഴില്‍. ഭാര്യ ലിസി, മക്കളായ അമലു, എയ്ഞ്ചല്‍ എന്നിവരോടൊപ്പം കൂത്താട്ടുകുളത്താണ് താമസിക്കുന്നത്. ദൃശ്യം 2 വിന്റെ വിജയത്തിന്റെ സന്തോഷത്തിനിടെയാണ് താന്‍ അഭിനയിച്ച ഗോവിന്ദന്റെ കാണാക്കാഴ്ചകള്‍ എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡും ലഭിച്ച വാര്‍ത്ത എത്തുന്നത്. മാറ്റിനി, എന്‍ട്രി, പൂഴിക്കടകന്‍ എന്നീ ചിത്രങ്ങളിലും അജിത്ത് അഭിനയിച്ചിട്ടുണ്ട്. ഒ.ടി.ടി. ഫഌറ്റ് ഫോമില്‍ റീലീസ് ചെയ്ത് അന്നു മുതല്‍ അജിത്തിന്റെ ഫോണ്‍ അടിക്കുകയാണ്. നിലക്കാതെ, അഭിനന്ദനങ്ങളുടെ പ്രവാഹവും നാട്ടുകാരുടെ സ്വീകരണങ്ങളും ഒപ്പമുണ്ട്.

സുനീഷ് മണ്ണത്തൂര്‍

  comment

  LATEST NEWS


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.