×
login
മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ

അദ്ദേഹത്തെക്കൂടി വിളിച്ച് അദ്ദേഹത്തിനു പറയാനുള്ളതു കേട്ടതിനു ശേഷമായിരിക്കും നടപടിയിലേക്ക് പോകുക. ഭൂരിഭാഗം പേരും അദ്ദേഹത്തെ പുറത്താക്കണം എന്ന അഭിപ്രായമാണ് ഉയര്‍ത്തിയത്. എന്നാല്‍ അതിനു മുന്‍പായി അദ്ദേഹത്തെ കേള്‍ക്കേണ്ട ബാധ്യതയുണ്ടെന്നും സിദ്ധിഖും ഇടവേള ബാബുവും പറഞ്ഞു.

കൊച്ചി: നടന്‍ ഷമ്മി തിലകനെ അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്നുള്ള മാധ്യമ വാര്‍ത്തകള്‍ തള്ളി താരസംഘടനയായ അമ്മ. ജനറല്‍ ബോഡി മീറ്റിങ്ങിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് സംഘടന നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ല. 

ഷമ്മി തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കണം എന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും നടപടിയെന്നും അമ്മ പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.  


കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയിലും മറ്റും അമ്മയ്‌ക്കെതിരെ ഷമ്മി തിലകന്‍ പറഞ്ഞിട്ടുണ്ട്. അമ്മ മാഫിയ സംഘമാണ് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിനാല്‍ അമ്മയുടെ അംഗങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറല്‍ ബോഡിയിലും ഇത് പറഞ്ഞതാണ്. ഇത്തവണ പൊതുയോഗം ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊതുയോഗം എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

അദ്ദേഹത്തെക്കൂടി വിളിച്ച് അദ്ദേഹത്തിനു പറയാനുള്ളതു കേട്ടതിനു ശേഷമായിരിക്കും നടപടിയിലേക്ക് പോകുക. ഭൂരിഭാഗം പേരും അദ്ദേഹത്തെ പുറത്താക്കണം എന്ന അഭിപ്രായമാണ് ഉയര്‍ത്തിയത്. എന്നാല്‍ അതിനു മുന്‍പായി അദ്ദേഹത്തെ കേള്‍ക്കേണ്ട ബാധ്യതയുണ്ടെന്നും സിദ്ധിഖും ഇടവേള ബാബുവും  പറഞ്ഞു.

  comment

  LATEST NEWS


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി


  പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്‍കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്


  ലംപ്സം ഗ്രാന്റും, സ്‌റ്റൈപ്പന്റും തടഞ്ഞുവച്ചു; പട്ടികജാതിവിദ്യാര്‍ത്ഥികളോടുള്ള ഇടതുപക്ഷസര്‍ക്കാറിന്റെ അവണന അവസാനിപ്പിക്കണമെന്ന് പട്ടികജാതിമോര്‍ച്ച


  മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക്: ചൈനയില്‍ പുതിയ 'ലാംഗ്യ വൈറസ്' കണ്ടെത്തി; പനി ബാധിച്ച നിരവധി പേര്‍ ചികിത്സയില്‍


  ആര്‍സിപി സിങ്ങിനെ കേന്ദ്രമന്ത്രിസഭയില്‍ എടുത്തത് നിതീഷ് കുമാറിന്‍റെ അറിവോടെയല്ലെന്ന പ്രചാരണം ശുദ്ധക്കള്ളമെന്ന് സുശീല്‍ കുമാര്‍ മോദി


  ചൈനയെ ഭയക്കുന്നില്ല: പിങ്ടങ്ങില്‍ പീരങ്കികള്‍ നിരത്തി വെടിയുതിര്‍ത്തു; ചൈനയ്ക്ക് മറുപടിയായി തായ്‌വാന്റെ എട്ടാം ആര്‍മിയുടെ പീരങ്കി അഭ്യാസം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.