×
login
'ബഹുമാനിച്ച് പോയൊരമ്മ' ടീസര്‍ പുറത്തുവിട്ട് സൈന മൂവീസ്

ഇരുപത് വയസ്സ് പ്രായത്തില്‍ ഒരു മിലിട്ടറി വാനുമായുണ്ടായ കാര്‍ ആക്‌സിഡന്റില്‍ ഉറ്റവരെ നഷ്ടപ്പെട്ട് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയൊരു സ്ത്രീത്വം. അന്ന് ആ മിലിട്ടറി വാനില്‍ ഉണ്ടായ ഒരു മുപ്പത്തിയഞ്ചു വയസ്സുകാരന്‍ മിലിട്ടറിക്കാരനുമൊത്ത് പിന്നീട് അമ്പത് വര്‍ഷം ജിവിച്ചു.

മല്ലിക സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി സുമേഷ് ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബഹുമാനിച്ച് പോയൊരമ്മ' എന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സൈന മൂവീസാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.  

ഇരുപത് വയസ്സ് പ്രായത്തില്‍ ഒരു മിലിട്ടറി വാനുമായുണ്ടായ കാര്‍ ആക്‌സിഡന്റില്‍ ഉറ്റവരെ നഷ്ടപ്പെട്ട് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയൊരു സ്ത്രീത്വം. അന്ന് ആ മിലിട്ടറി വാനില്‍ ഉണ്ടായ ഒരു മുപ്പത്തിയഞ്ചു വയസ്സുകാരന്‍ മിലിട്ടറിക്കാരനുമായി പിന്നീട് അമ്പത് വര്‍ഷം ജീവിതത്തില്‍ ഒരിക്കലും കരയാതെ സന്തോഷത്തോടെ ജീവിച്ച് ജീവിതം ധന്യമാക്കിയോരമ്മ. 

ബേസില്‍ വിത്സണാണ് ഛായാഗ്രഹണം. ആശുപത്രിയില്‍ ഐസിയു റൂമിന്റെ വെയ്റ്റിങ് ലോഞ്ചില്‍ ഇരിക്കുമ്പോള്‍ ജീവിതത്തില്‍ ഞാന്‍ കണ്ടു മുട്ടിയ സ്‌നേഹനിധിയായോരമ്മയുടെ കഥയാണിത്. ആ അമ്മയുടെ കഥ ഞാന്‍ അറിഞ്ഞപ്പോള്‍ കൈകൂപ്പി തൊഴുതു പോയി ഒരു നിമിഷം.


ഏറേ ബഹുമാനിക്കപ്പെടേണ്ട ആ വ്യക്തിത്വം ഈ ലോകം ഇനി തിരിച്ചറിയണമെന്ന് സംവിധായകന്‍ സുമേഷ് ലാല്‍ പറഞ്ഞു. ജീവിതത്തില്‍ ഏക ആശ്രയമായിരുന്ന ഭര്‍ത്താവിന് നെഞ്ചു വേദയുണ്ടായി ഐസിയുവില്‍ കിടക്കുമ്പോഴും പതറാതെ ആ അമ്മ ഈ ലോകത്തിനു തന്നെ കാണിച്ച് തന്ന മികച്ച ഒരു സന്ദേശമാണ് 'ബഹുമാനിച്ച് പോയൊരമ്മ' എന്ന ഒരു കൊച്ചു സിനിമയിലൂടെ ദൃശ്യവത്കരിക്കുന്നത്.

സി ബി ഫിലിംസിന്റെ ബാനറില്‍ ബിജു ചേളിപ്പറമ്പില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബിബിന്‍ ബെന്നി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇക്ബാല്‍ പാനായിക്കുളം, മേക്കപ്പ്- മനോജ് അങ്കമാലി, ആര്‍ട്ട്- പ്രദീപ് എം.വി., കോസ്റ്റ്യൂംസ്- മാലിനി ചന്ദ്രബോസ്, എഡിറ്റ്, സൗണ്ട്, മ്യൂസിക്- ആഷ്ലിന്‍ സാസ സ്റ്റുഡിയോ കാലടി, പിആര്‍ഒ- എ.എസ്. ദിനേശ്.

 

 

  comment

  LATEST NEWS


  ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്


  ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്‌സണലിന് തിരിച്ചടി


  ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്


  കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്


  അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര്‍ ദുരിതത്തില്‍ ( വീഡിയോ)

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.