×
login
നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ തിയെറ്ററില്‍ വിലക്കണം; ആവശ്യവുമായി ഉടമകള്‍; പിന്തുണയ്ക്കാതെ ദിലീപ്

ഇന്ന് നടന്ന തീയെറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്.

തിരുവനന്തപുരം: നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ തിയെറ്ററില്‍ വിലക്കണമെന്ന ആവശ്യവുമായി ചില തിയെറ്റര്‍ ഉടമകള്‍ രംഗത്ത്. നിരന്തരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോണുകളില്‍ മാത്രമായി സിനിമകള്‍ റിലീസ് ചെയ്യുന്നു എന്ന ആരോപണം ഉയര്‍ത്തിയാണ് തിയെറ്റര്‍ ഉടമകള്‍ സിനിമകള്‍ വിലക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ന് നടന്ന തീയെറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്. അതേസമയം, കോവിഡ് പ്രതിസന്ധിയാണ് ഇത്തരത്തില്‍ സിനിമ പ്രവര്‍ത്തകരെ ഒ.ടി.ടി തെരഞ്ഞടുക്കാന്‍ നിര്‍ബന്ധിക്കുന്നതെന്ന് വ്യക്തമാക്കി ദിലീപ് പൃഥ്വിരാജിനെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജിന്റെ കഴിഞ്ഞ മൂന്ന് സിനിമകളും ഒ.ടി.ടിയിലാണ് റിലീസ് ചെയ്തിട്ടുള്ളത്. 'കോള്‍ഡ് കേസാ'ണ് ഒ.ടി.ടിയിലെത്തിയ പൃഥ്വിയുടെ ആദ്യ ചിത്രം. പിന്നാലെയെത്തിയ 'കുരുതി'യും 'ഭ്രമ'വും തിയേറ്റര്‍ കാണാതെ പോവുകയായിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് മൂന്ന് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയത്.അതേസമയം ബ്രോ ഡാഡി, ഗോള്‍ഡ്, സ്റ്റാര്‍ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിയുടെ ചിത്രങ്ങള്‍.

ജോജു ജോര്‍ജ് നായകനാവുന്ന സ്റ്റാറില്‍ അതിഥിവേഷത്തിലാണ് പൃഥ്വി എത്തുന്നത്. ഒക്ടോബര്‍ 29ന് സ്റ്റാര്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

 

  comment

  LATEST NEWS


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.