×
login
ബോജ്പുരി നടി ആകാംക്ഷ ദുബേ‍യെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; പുതിയ വീഡിയോ ഗാനം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് മണിക്കൂറുകള്‍ക്കകം മരണം

ബോജ്പുരി നടി ആകാംക്ഷ ദുബേയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. വാരണാസിയിലെ ഹോട്ടൽമുറിയിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

വാരണസി: ബോജ്പുരി നടി ആകാംക്ഷ ദുബേയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. വാരണാസിയിലെ ഹോട്ടൽമുറിയിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

പുതിയ സിനിമയുടെ ചിത്രീകരണത്തിനായി വാരണസിയില്‍ എത്തിയതായിരുന്നു നടി. മരിയ്ക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഹിലാരോ മാരേ എന്ന ബോജ്പുരി ഗാനത്തിന് ചുവടുവെയ്ക്കുന്ന വീഡിയോ ആകാന്‍ഷ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. ഒരു കണ്ണാടിയ്ക്ക് മുന്‍പില്‍ നിന്നാണ് ഈ വീഡിയോയുടെ ചിത്രീകരണം. വീഡിയോഗാനം പുറത്തിറങ്ങി സന്തോഷം പങ്കിടേണ്ട സമയത്ത് മരണത്തിലേക്ക് പോയത് എന്തിനാണെന്ന ദുരൂഹത ബാക്കി നില്‍ക്കുന്നു. ബോജ് പുരിയിലെ പ്രശസ്ത നടന്‍ പവന്‍സിങ്ങിനൊപ്പമുള്ള പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങളും ആകാന്‍ഷ ശനിയാഴ്ച സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.  


സിനിമകൾക്ക് പുറമേ, സോഷ്യൽമീഡിയയിലും സജീവമായ താരമായിരുന്നു ആകാക്ഷ. മരണകാരണം എന്താണെന്ന് വ്യക്തമല്ല. മരണപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പും സോഷ്യൽമീഡിയയിൽ ആകാംക്ഷ സജീവമായിരുന്നു.കഴിഞ്ഞ വാലന്‍റൈൻസ് ഡേയ്ക്ക് കാമുകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബന്ധം പരസ്യപ്പെടുത്തിയിരുന്നു. സഹതാരമായ സമർ സിംഗിനൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചത്.

2018 ൽ വിഷാദരോഗം മൂലം സിനിമാ ലോകത്തു നിന്നും ആകാംക്ഷ ഇടവേളയെടുത്തിരുന്നു. വർഷങ്ങൾക്കു ശേഷമാണ് വീണ്ടും സിനിമയിൽ എത്തിയത്. പതിനേഴാം വയസ്സിൽ പുറത്തിറങ്ങിയ മേരി ജംഗ് മേരാ ഫേസ്ലാ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ബോജ്പുരി സിനിമയിൽ അറിയപ്പെടുന്ന നടിയാണ് ആകാംക്ഷ.

മുജ്സേ ഷാദി കരോഗി, വീരോൻ കീ വീർ, ഫൈറ്റർ കിംഗ്, കസം പയ്ദാ കർനാ കി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

    comment

    LATEST NEWS


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


    ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


    സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്


    അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.