login
ബിരിയാണിക്ക് സാമ്പത്തിക ബാധ്യതകളുണ്ട്; വ്യാജ പതിപ്പ് കണ്ടവര്‍ക്ക് പണം നല്‍കാന്‍ താത്പ്പര്യമുണ്ടെങ്കില്‍ ഗൂഗിള്‍പേ നമ്പര്‍ പങ്കുവെച്ച് സജിന്‍ ബാബു

അവരവര്‍ തൊഴിലെടുക്കുന്ന മേഖലയുമായി ബന്ധപ്പെട്ട് മോഷ്ടിക്കപ്പെട്ടതും വ്യാജമായതുമായ ഉത്പന്നങ്ങളും സേവനങ്ങളും വന്നുകഴിഞ്ഞാല്‍ അത് മനോഹരമാണെന്ന് തോന്നുമോ...

കൊച്ചി : അടുത്തിടെ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ബിരിയാണിയുടെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകന്‍ സജിന്‍ ബാബു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സജിന്‍ ബാബു ഇക്കാര്യം അറിയിച്ചത്.  

ടെലഗ്രാം ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ബിരിയാണിയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നുണ്ട്. വ്യക്തിപരമായി വലിയ സംഘര്‍ഷത്തിലും പ്രയത്‌നത്തിലുമാണ് ബിരിയാണി പൂര്‍ത്തിയായത്. ടാലി ആവാത്ത ചില ബാധ്യതകളും ഇതിനുണ്ട്. ബിരിയാണി ടെലഗ്രാമിലൂടെ കണ്ട് അതിനു പിന്നിലെ അധ്വാനത്തെ മാനിച്ച് ടിക്കറ്റ് പണം അയച്ചു തരാമെന്ന് ആവശ്യപ്പെട്ട് വരുന്ന മെസേജുകള്‍ക്ക് എല്ലാം മറുപടി നല്‍കാന്‍ സാധിക്കില്ല. അതിനാല്‍ തന്റെ ഗൂഗിള്‍ പേ നമ്പറും യുപിഐ ഐഡിയും പങ്കുവെയ്ക്കുകയാണെന്നും സജിന്‍ ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.  

ബിരിയാണി ദിവസത്തില്‍ നാനൂറ് മുതല്‍ അറുന്നൂറ് പ്രാവശ്യം വരെയാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. ഇത് കൂടാതെ യൂട്യൂബ് ചാനലുകള്‍ വേറെ. തൊണ്ണൂറ്റിയൊമ്പത് രൂപ മുടക്കി ഒരു സിനിമ കാണാന്‍ കഴിയാത്തതല്ല നമ്മുടെ പ്രശ്‌നം. അതിന് ആവശ്യമായ ചെറിയ ചില നടപടിക്രമങ്ങളിലൂടെ കടന്ന് പോകാനുള്ള മടിയാണ്. അവരവര്‍ തൊഴിലെടുക്കുന്ന മേഖലയുമായി ബന്ധപ്പെട്ട് മോഷ്ടിക്കപ്പെട്ടതും വ്യാജമായതുമായ ഉത്പന്നങ്ങളും സേവനങ്ങളും വന്നുകഴിഞ്ഞാല്‍ അത് മനോഹരമാണെന്ന് തോന്നുമോ... വ്യാജ പതിപ്പുകള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത് തുടര്‍ന്നാല്‍ നാളെ നല്ല സ്വതന്ത്രസിനിമകള്‍ എങ്ങനെ ഉണ്ടാവുമെന്നും അദ്ദേഹം ചോദിച്ചു.  

കേവ് ഇന്ത്യയിലാണ് ബിരിയാണി റിലീസ് ചെയ്തത്. കേവില്‍ സിനിമ കാണുക. പൈറസിയെ ഇല്ലാതാക്കുക. കേവ് ലിങ്കുകള്‍ കമന്റ് ബോക്സില്‍ കൊടുക്കുന്നതായും സജിന്‍ ബാബു ഫേസ്ബുക്കിലൂടെ അറിയിച്ചു.

Facebook Post: https://www.facebook.com/ta.sajinbabu/posts/4064726830253451

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.