ബോണി കപ്പൂറിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അദ്ദേഹത്തിന്റെ അക്കൗണ്ഡില് നിന്നും 3.82 ലക്ഷം രൂപ തട്ടിയതായാണ് റിപ്പോര്‍ട്ട്. പ്രതികള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അഞ്ച് തട്ടിപ്പ് ഇടപാടുകള്‍ നടത്തിയതായാണ് സൂചന.
സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ സെബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായകുന്ന കാലം. ഇപ്പോള്‍ ആ സ്ഥാനത്ത് ഇടം പിടിച്ചിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂര്‍. സൈബര്‍ തട്ടിപ്പ് കേസില്‍ അടുത്തിടെ അദ്ദേഹത്തിന്റെ ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം ചെയ്തെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. ഈ വിഷയം സമൂഹമാധ്യമങ്ങളിലും ബോളിവുഡിലും വലിയ കൊലിളക്കം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.
ബോണി കപ്പൂറിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അദ്ദേഹത്തിന്റെ അക്കൗണ്ഡില് നിന്നും 3.82 ലക്ഷം രൂപ തട്ടിയതായാണ് റിപ്പോര്‍ട്ട്. പ്രതികള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അഞ്ച് തട്ടിപ്പ് ഇടപാടുകള്‍ നടത്തിയതായാണ് സൂചന. തന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതിനെ തുടര്‍ന്ന് ബാങ്കിനോട് അന്വേഷിച്ചപ്പോഴാണ് ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി.
സംഭവത്തില്‍ ഐപിസി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരവും മുംബൈയിലെ അംബോലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങളുമായി ബന്ധപ്പെട്ട് തനിക്ക് ഒരു ഫോണ്‍ കോളും ലഭിച്ചിട്ടില്ലെന്നും ആരും തന്നോട് ക്രെഡിറ്റ് കാര്‍ഡ് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു. ബോണി കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ആര്‍ക്കെങ്കിലും വിവരങ്ങള്‍ ലഭിച്ചതാകാമെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. അക്കൗണ്ടില്‍ നിന്നുള്ള പണം ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ അക്കൗണ്ടിലേക്ക് അയച്ചതായും റിപ്പോര്‍ട്ടുണ്ട്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
സിഗരറ്റ് വലിക്കുന്ന 'കാളിദേവി'; ഹിന്ദു ദൈവത്തെ അധിക്ഷേപിച്ചതിന് സംവിധായിക ലീന മണിമേഖലയ്ക്കെതിരെ ശക്തമായ പ്രതിഷേധം; പോസ്റ്റര്‍ പിന്‍വലിക്കാനും പരാതി
നെഹ്റു അടിത്തറപാകിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മായിക്കുന്നു; സിനിമ വിനോദ സംസ്കാരത്തിലേക്ക് കൂപ്പുകുത്തുന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക അതിക്രമം
ബിഗ്ബോസില്‍ നിന്നും പിന്മാറി നടന് കമല്ഹാസന്; കാരണം വിക്രമുമായുള്ള ഡേറ്റ് ക്ലാഷ്