×
login
ത്രില്ലിങ് ഇന്‍വെസ്റ്റിഗേഷന്‍ തുടരുന്നു; സേതുരാമയ്യര്‍ തിരിച്ചെത്തുന്നു; സിബിഐ അഞ്ചാം ഭാഗത്തിന് തുടക്കമായി

സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. മമ്മൂട്ടിക്ക് പുറമെ രഞ്ജി പണിക്കര്‍, സായ്കുമാര്‍, രമേശ് പിഷാരടി, ആശാ ശരത്ത് എന്നിവരും അഞ്ചാം ഭാഗത്തിലുണ്ടാകും.

തിരുവനന്തപുരം: മലയാളി പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സിബിഐ 5ന് തുടക്കമായി. മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിപ്പിന്റെ അഞ്ചാം ഭാഗമാണിത്.

എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. മമ്മൂട്ടിക്ക് പുറമെ രഞ്ജി പണിക്കര്‍, സായ്കുമാര്‍, രമേശ് പിഷാരടി, ആശാ ശരത്ത് എന്നിവരും അഞ്ചാം ഭാഗത്തിലുണ്ടാകും.

സേതുരാമയ്യര്‍ സീരീസിലെ മുന്‍പിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. 1988ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസില്‍ റെക്കോര്‍ഡ് നേട്ടം കൊയ്യ്തു. 1989ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാം വട്ടവും സേതുരാമയ്യരെത്തി. പ്രതീക്ഷ തെറ്റിക്കാതെ ജാഗ്രതയും ബോക്‌സോഫീസ് ഹിറ്റായി മാറി. പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം 2004ല്‍ സേതുരാമയ്യര്‍ സിബിഐ, 2005ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി. നാലുഭാഗങ്ങളും പ്രദര്‍ശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂര്‍വചിത്രമെന്ന റെക്കോഡും സേതുരാമയ്യര്‍ക്ക് സ്വന്തം. 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം വരുന്നത്.

ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം വരുന്നതും, അതില്‍ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും വരുന്നതും മലയാള സിനിമയില്‍ ഇതാദ്യമാണ്. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളാണ് അഞ്ചാം ഭാഗത്തില്‍ പ്രതീക്ഷിക്കുന്നത്. പൂര്‍ണ്ണമായും ത്രില്ലര്‍ പശ്ചാത്തലത്തിലായിരിക്കും  സിരീസിലെ അഞ്ചാം ചിത്രവും ഇറങ്ങുന്നത്. കാലത്തിന്റെ മാറ്റവും പ്രേക്ഷകരുടെ ചിന്താഗതികളിലെ മാറ്റവും ഉള്‍ക്കൊണ്ടുള്ളതാവും ചിത്രമെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി പറഞ്ഞു.  

മണിച്ചിത്രത്താഴ്, എന്റെ സൂര്യപുത്രിക്ക്, ഗോഡ്ഫാദര്‍, അനിയത്തിപ്രാവ്, വിയറ്റ്‌നാം കോളനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവ് ആയ സ്വര്‍ഗചിത്ര അപ്പച്ചന്‍ 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നിര്‍മിക്കുന്ന ചിത്രമാണിത്. നിലവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമാവും മമ്മൂട്ടി സിബിഐ 5ല്‍ എത്തുക.

 

  comment

  LATEST NEWS


  ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്‍


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


  വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍


  54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത് 761 പേര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.