×
login
ചലച്ചിത്ര അക്കാദമി സെക്രട്ടറിയുടെ രാജിക്കു പിന്നില്‍ ചെയര്‍മാന്‍ കമലിന്റെ ലൈംഗിക പീഡന കേസ്

തനിക്ക് വക്കീല്‍ നോട്ടീസ് അയച്ച യുവതി എന്തുകൊണ്ട് ഇതേവരെ ഒരു ഫേസ് ബുക്ക് പോസ്റ്റു പോലും ഇതെകുറിച്ച് ഇടാതിരുന്നത് എന്നും കമല്‍ ചോദിച്ചു.

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ  രാജിക്കു പിന്നില്‍ ചെയര്‍മാന്‍ കമലിനെതിരായി ഉയര്‍ന്ന ലൈംഗിക പീഡന കേസ്. തിരുവനന്തപുരം ചലച്ചിത്ര അക്കാഡമിയുടെ ഓഫിസിലേക്കാണ് കമാലുദ്ദീന്‍ മുഹമ്മദ് മജീദ് എന്ന  പേരില്‍ യുവനടിയുടെ 2019 ഏപ്രില്‍ 26ന് ലൈംഗിക പീഡനം ആരോപിച്ച് വക്കീല്‍ നോട്ടീസ് എത്തുന്നത്. ഇത് വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തിയത് സെക്രട്ടറി ആണെന്ന വിശ്വാസത്തിലാണ് കമല്‍.  രാഷ്ട്രീയ കാരണങ്ങളാല്‍ കമലിനെ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. മഹേഷ് പഞ്ചുവിനെ മാറ്റി പുതിയ ആളെ നിയമിക്കുകയായിരുന്നു

തനിക്കെതിരെ ലൈംഗിക പീഡനം ആരോപിച്ച്  യുവതി നല്‍കിയ  വക്കീല്‍ നോട്ടീസ് പുറത്തായതിനു പിന്നില്‍  ചലച്ചിത്ര അക്കാദമിയിലെ മുന്‍ ഉദ്യോഗസ്ഥനെന്നാണ് കമല്‍ തന്നെ പറയുന്നത്.  അടുത്തയിടെ രാജിവെച്ച ഈ ഉദ്യോഗസ്ഥനും തന്റെ വക്കീലിനും മാത്രമേ യുവതി അയച്ച നോട്ടീസിനെകുറിച്ച് അറിയാമായിരുന്നത്. ഒരു വര്‍ഷം കഴിഞ്ഞ് കത്ത് പുറത്തു വന്നതില്‍ ഗൂഡാലോചന ഉണ്ട് എന്നാണ് കമല്‍ പറയുന്നത്്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമല്‍ ഔദ്യോഗിക വസതിയില്‍ വെച്ച് പീഡിപ്പിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.  

തനിക്ക് വക്കീല്‍ നോട്ടീസ് അയച്ച യുവതി എന്തുകൊണ്ട് ഇതേവരെ ഒരു ഫേസ് ബുക്ക് പോസ്റ്റു പോലും ഇതെകുറിച്ച് ഇടാതിരുന്നത് എന്നും കമല്‍ ചോദിച്ചു. ലൈംഗിക പീഡനകേസ് പുറത്തു വന്നപ്പോള്‍, നേരത്തെ ഒത്തു തീര്‍പ്പായ വിഷയം എന്നായിരുന്നു കമലിന്റെ മറുപടി. സിനിമാ ലോകം അറിയുന്ന തന്റെ പേര് കമല്‍ എന്നാണ്. അത് ഉപയോഗിക്കാതെ കമലുദ്ദിന്‍ മുഹമ്മദ് മജീദ് എന്ന തന്റെ  യഥാര്‍്ത്ഥ പേര് വാര്‍ത്തയില്‍ ഉപയോഗിച്ചത് മതപരമായി തന്നെ ആക്രമിക്കാനാണെന്നും കമല്‍ പറഞ്ഞു.

നോട്ടീസിലെ വിശദാംശങ്ങളുടെ പ്രസ്തഭാഗങ്ങള്‍ ഇവയാണ്- 2018 ഡിസംബര്‍ 26ന് ജയന്‍ എന്ന സുഹൃത്തും നിര്‍മാതാവും വഴിയാണ് കൊച്ചിയിലുള്ള യുവനടി കമലിനെ പരിചയപ്പെടുന്നത്. അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അവസരം ലഭിക്കുമെന്ന് പറഞ്ഞാണ്  നിര്‍മാതാവ് സംവിധായകനായ കമലിനെ പരിചയപ്പെടുത്തുന്നത്. 2018 ഡിസംബര്‍ 25ന് തന്നെ ഈ നിര്‍മാതാവ് യുവനടിയുടെ ചിത്രങ്ങള്‍ വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു കമലുമായുള്ള കൂടിക്കാഴ്ച.  

2019 ജനുവരി 25ന് ഷൂട്ടിങ് ആരംഭിക്കുന്ന വിനായകന്‍ നായകനായ തന്റെ ചിത്രത്തിലേക്ക് നായികപ്രധാന്യമുള്ള കഥാപാത്രം യുവനടിക്കു നല്‍കാന്‍ താത്പര്യമുണ്ടെന്ന് കമല്‍ അറിയിക്കുന്നു. ശേഷം വാട്ട്സ്ആപ്പ് വഴി കൂടുതല്‍ ചിത്രങ്ങള്‍ കമല്‍ ആവശ്യപ്പെട്ടെങ്കിലും യുവനടി തയാറായില്ല. പിന്നീട് നിരന്തരം അടുപ്പമേറിയ സന്ദേശം അയയ്ക്കുകയും ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു.  


2018 ഡിസംബര്‍ 31ന് യുവനടിയെ വിളിക്കുകയും സിനിമ സംബന്ധിയായ ചര്‍ച്ചയ്ക്ക് തൊട്ടടുത്ത ദിവസം തിരുവനന്തപുരം മരുതന്‍കുഴിയിലെ പിടിപി നഗര്‍ എസ്എഫ്എസ് സിറ്റി സ്പേസിലെ ഫ്ളാറ്റില്‍ എത്താന്‍ അറിയിക്കുകയും ചെയ്തു. അവിടെ എത്തിയ യുവനടിയെ കമല്‍ കടന്നുപിടിക്കുകയും സിനിമയിലെ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതു യുവനടിയെ മാനസികമായും ശാരീരികമായും തളര്‍ത്തി എന്നും കമല്‍ എന്ന സംവിധായകന്‍ ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്ന് തെളിയുകയുമായിരുന്നെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഇതിനു ശേഷവും ലൈംഗികവേഴ്ച ആവശ്യപ്പെട്ട് കമല്‍ നിരന്തരം സന്ദേശം അയയ്ക്കുകയും വിളിക്കുകയും ചെയ്തെങ്കിലും യുവനടി ഇത് അവഗണിക്കുകയായിരുന്നു.ഇതിനു ശേഷമാണ് 2019 ജനുവരി 25ന് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തില്‍ യുവനടിക്കു പകരം മറ്റൊരാളെ ഉള്‍പ്പെടുത്തി ഷൂട്ടിങ് തുടങ്ങിയത്. നായിക വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി കമല്‍ ഉയോഗിക്കുകയായിരുന്നെന്ന് ഇതോടെ മനസിലായി.തന്നോട് ചെയ്ത ക്രൂരതയുടെ മുറിവുകള്‍ ഉണങ്ങും മുന്‍പാണ് യുവനടിയെ ഒഴിവാക്കി സിനിമ ആരംഭിച്ചത്. ഇതോടെ യുവനടി മാനസികമായി തളര്‍ന്നെന്നും പരാതിയില്‍ പറയുന്നു.  

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആമി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രണ്ടു യുവനടിമാരോട് കമല്‍ സമാനമായ രീതിയില്‍ ലൈംഗിക ചൂഷണം നടത്തിയതായി അറിഞ്ഞത്. എന്നാല്‍, ദുര്‍ബലരായ അവര്‍ക്ക് അധികാരവും സ്വാധീനവുമുള്ള കമലിനെതിരേ പരാതി പറയാനുള്ള ധൈര്യം ഉണ്ടായില്ല. കമല്‍ തന്റെ സ്വാധീനം സിനിമ മേഖലയില്‍ പുതിയതായി എത്തുന്ന യുവനടിമാരെ ചൂഷണം ചെയ്യാനാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അതിനാാല്‍, യുവനടിയോട് ചെയ്ത അപരാധത്തില്‍ മാപ്പുപറയുകയും മാനനഷ്ടം നല്‍കുകയും ചെയ്തില്ലെങ്കില്‍ അമ്മ, ഫെഫ്ക എന്നീ സിനിമ സംഘടനകള്‍ക്കു മുന്നില്‍ പരാതി നല്‍കുമെന്നടക്കം വക്കീല്‍ നോട്ടീസ് പറയുന്നു.  

ഈ നോട്ടീസ് ലഭിച്ച ശേഷമാണ് ബലാത്സംഗക്കേസ് കമല്‍ ഒത്തുതീര്‍ത്തതായി സമ്മതിച്ചത്. എന്നാല്‍, ലൈംഗിക അതിക്രമക്കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കില്ലെന്ന നിയമമുള്ളതിനാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ എന്തെന്നത് നിര്‍ണായകമാണ്.

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.