×
login
ലുങ്കിയില്‍ ഉടുത്ത് വിന്റേജ് ലുക്കില്‍ ചിരഞ്ജീവി; വാള്‍ട്ടയര്‍ വീരയ്യയിലെ ബോസ് പാര്‍ട്ടി ഗാനം പുറത്ത്

റോക്ക്സ്റ്റാര്‍ ദേവി പ്രസാദാണ് ഗാനം രചിക്കുകയും ആലപിക്കുകയും ചെയ്തത്. തനത് ശൈലിയില്‍ ഫുള്‍ ഓണ്‍ മസാല നമ്പറാണ് ബോസ് പാര്‍ട്ടി ഗാനം. നകാഷ് അസീസിന്റെയും ഹരിപ്രിയയുടെയും ചലനാത്മകമായ ശബ്ദത്തിലുള്ള ഗാനത്തിന് അദ്ദേഹത്തിന്റെ റാപ്പ് ഇരട്ടി ഊര്‍ജം പകരുന്നു. ശ്രോതാക്കളെ ആവേശഭരിതരാക്കുന്ന ട്രാക്ക് ഇതിനോടൊപ്പം തന്നെ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചു കഴിഞ്ഞു.

മെഗാസ്റ്റാര്‍ ചിരഞ്ജീവി, ഉര്‍വ്വശി റൗട്ടേല എന്നിവര്‍ അഭിനയിച്ച 'വാള്‍ട്ടയര്‍ വീരയ്യ'യിലെ ബോസ് പാര്‍ട്ടി ഗാനം പുറത്തിറക്കി. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) കഥ, സംഭാഷണം, സംവിധാനം ചെയ്ത്, മൈത്രി മൂവി മേക്കേഴ്‌സിന്റെ മെഗാ മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ 'വാള്‍ട്ടയര്‍ വീരയ്യ' 2023ല്‍ പുറത്തിറങ്ങുന്ന ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. നിലവില്‍ സിനിമയിലെ ആദ്യ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി.

റോക്ക്സ്റ്റാര്‍ ദേവി പ്രസാദാണ് ഗാനം രചിക്കുകയും ആലപിക്കുകയും ചെയ്തത്. തനത് ശൈലിയില്‍ ഫുള്‍ ഓണ്‍ മസാല നമ്പറാണ് ബോസ് പാര്‍ട്ടി ഗാനം. നകാഷ് അസീസിന്റെയും ഹരിപ്രിയയുടെയും ചലനാത്മകമായ ശബ്ദത്തിലുള്ള ഗാനത്തിന് അദ്ദേഹത്തിന്റെ റാപ്പ് ഇരട്ടി ഊര്‍ജം പകരുന്നു. ശ്രോതാക്കളെ ആവേശഭരിതരാക്കുന്ന ട്രാക്ക് ഇതിനോടൊപ്പം തന്നെ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചു കഴിഞ്ഞു.

മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ എനര്‍ജറ്റിക് പ്രകടനവും ഗാനത്തിന്റെ പ്രധാന ആകര്‍ഷകനങ്ങളില്‍ ഒന്നാണ്. ലുങ്കിയില്‍ ചിരഞ്ജീവിയുടെ വിന്റേജ് മാസ് അവതാരവും തുടര്‍ന്ന് അദ്ദേഹത്തിന്റെ മാസ്സ് നൃത്തങ്ങളും ആരാധകരെ ആവേശം കൊള്ളിക്കും. ഉര്‍വശി റൗട്ടേല ആണ് ചിരഞ്ജീവിക്കൊപ്പം ഗാനത്തില്‍ ചുവട് വയ്ക്കുന്നത്. ശേഖര്‍ മാസ്റ്ററായിരുന്നു ഗാനത്തിന്റെ കൊറിയോഗ്രഫി. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ രവിശങ്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ തിരക്കഥ എഴുതിയിരിക്കുന്നത് കോന വെങ്കട്ട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്. പിആര്‍ഒ ശബരിയാണ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.