×
login
വെള്ളത്തിന് മുകളില്‍ അന്‍പതടി വലുപ്പമുള്ള കമലഹാസന്‍ ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്; വര്‍ണ്ണങ്ങളില്‍ പിറന്നത് എണ്‍പതഞ്ചാമതെ മീഡിയം

മൂന്നാറിലെ വൈബ് റിസോര്‍ട്ടിന്റെ അഞ്ചാം നിലയിലുള്ള സ്വിമ്മിംഗ് പൂളില്‍ രണ്ടു ദിവസം സമയമെടുത്ത് അന്‍പതടി നീളവും 30അടി വീതിയിലും ചിത്രം നിര്‍മ്മിച്ചത്. കണ്ടന്റ് ക്രിയേട്ടേഴ്സ് ഓഫ് കേരള എന്ന യൂട്യൂബഴ്‌സ് സംഘടനയുടെ സംഗമവുമായി ബന്ധപ്പെട്ടാണ് ഡാവിഞ്ചി സുരേഷ് പ്രതികൂല കാലാവസ്ഥയിലും വെള്ളത്തിന് മുകളില്‍ വലിയ ചിത്രം സാധ്യമാക്കിയത്.

നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന സുരേഷിന്റെ എണ്‍പത്തി അഞ്ചാമത്തെ മീഡിയം ഉപയോഗിച്ചുള്ള ചിത്രം ആണ് ഫോം ഷീറ്റില്‍ പിറന്നത്. കുട്ടികള്‍ ക്രാഫ്റ്റ് വര്‍ക്കുകള്‍ക്കായി ഉപയോഗിക്കുന്ന വിവിധനിരങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോര്‍ സീറ്റുകളാണ്  ഉലകനായകന്‍ കമലഹാസന്‍ ചിത്രം ചെയ്യാനായി ഡാവിഞ്ചി സുരേഷ് ഉപയോഗിച്ചത്.

മൂന്നാറിലെ വൈബ് റിസോര്‍ട്ടിന്റെ അഞ്ചാം നിലയിലുള്ള സ്വിമ്മിംഗ് പൂളില്‍ രണ്ടു ദിവസം സമയമെടുത്ത് അന്‍പതടി നീളവും 30അടി വീതിയിലും ചിത്രം നിര്‍മ്മിച്ചത്. കണ്ടന്റ് ക്രിയേട്ടേഴ്സ് ഓഫ് കേരള എന്ന യൂട്യൂബഴ്‌സ് സംഘടനയുടെ സംഗമവുമായി ബന്ധപ്പെട്ടാണ് ഡാവിഞ്ചി സുരേഷ് പ്രതികൂല കാലാവസ്ഥയിലും വെള്ളത്തിന് മുകളില്‍ വലിയ ചിത്രം സാധ്യമാക്കിയത്. തറയിലും പറമ്പിലും പാടത്തും സ്റ്റേഡിയം ഗ്രൗണ്ടില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഫ്‌ലോറൂം ഒക്കെ  ക്യാന്‍വാസാക്കി വലിയ ചിത്രങ്ങള്‍ നിരവധി വരച്ചിട്ടുണ്ടെങ്കിലും  സ്വിമ്മിങ് പൂള്‍ ക്യാന്‍വാസ് ആക്കുന്നത് ആദ്യമായാണ് എന്ന് സുരേഷ് പറഞ്ഞു. സുരേഷിനെ കൂടാതെ മകന്‍ ഇന്ദ്രജിത്തും രാകേഷ് പള്ളത്ത് സന്ദീപ് എന്നിവര്‍ സഹായികളായി ഉണ്ടായിരുന്നു ജിജോയും ലിജോയും ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി.

സിസിഒകെ ചെയര്‍മാന്‍ റോബിന്‍ സിന്‍ വൈബ് റിസോര്‍ട്ട്   ജിഎം വിമല്‍ റോയ്, എജിഎം ബേസില്‍ എന്നിവരുടെ  സഹായത്തോടെയാണ്  മൂന്നാറില്‍ സുരേഷിന്റെ എണ്‍പതഞ്ചാമതെ മീഡിയം പിറന്നത്.

  comment

  LATEST NEWS


  പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


  വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ


  പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല


  'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍


  കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.