ബിഎ ഡിഗ്രിക്ക് സംസ്കൃതമായിരുന്നു ഉപഭാഷ. പരന്ന വായനയും കാവാലം നാടകക്കളരിയിലെ ശീലങ്ങളും നാടന്‍ സംസ്കാരത്തെ വളര്‍ത്തി. ഭാരതീയ നാടക സങ്കല്‍പ്പങ്ങളും നാടോടി വിജ്ഞാനീയവും രംഗവിജ്ഞാനവും അഭിനയ കലയില്‍ അദ്ദേഹത്തെ പ്രഗത്ഭനാക്കി.
ജി. പ്രഭ (സിനിമാ സംവിധായകന്, സംസ്കൃതം പ്രൊഫസര്‍)
എന്റെ രണ്ട് സിനിമകളിലും വേണുച്ചേട്ടന് അഭിനയിച്ചു. അഭിനയിച്ചുവെന്നല്ല ആ രണ്ട് സംസ്കൃത സിനിമകളുടെയും ഭാഗമായി. ആദ്യ സിനിമ 'ഇഷ്ടി'യില്‍ രാമവിക്രമന്‍ നമ്പൂതിരിയായി. ഇനി വരാന്‍ പോകുന്ന 'തയാ' യില്‍ ഈശ്വരന് നമ്പൂതിരി. പ്രധാന കഥാപാത്രമായ താത്രിക്കുട്ടിയുടെ അച്ഛന്. അദ്ദേഹം അവസാനമായി അഭിനയിച്ച് പൂര്‍ത്തിയാക്കിയ കഥാപാത്രം അതായിരുന്നു.
2021 ആഗസ്റ്റ് ഒന്നിനായിരുന്നു ഡബ്ബിങ്, ചിത്രാഞ്ജലി സ്റ്റുഡിയോയില്‍. ലോക്ഡൗണ്‍ ഇളവുകള്‍ വന്ന വേളയില്‍ അദ്ദേഹം ധൃതിപിടിച്ച് അത് പൂര്‍ത്തിയാക്കുകയായിരുന്നു. ആശുപത്രിയില്‍ പോകുന്നതിന് ഒരാഴ്ചമുമ്പും ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു, സിനിമയെക്കുറിച്ച്.
അസാമാന്യമായിരുന്നു രണ്ട് ചിത്രീകരണ വേളകളും. തയായില്‍ അഭിനയിക്കുമ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അവശതയേറെ. പക്ഷേ, സംസ്കൃതത്തില്‍ ഒരു സിനിമ, അതില്‍ അഭിനയിക്കാനുള്ള അവസരം പാഴാക്കരുതെന്ന നിര്‍ബന്ധം അദ്ദേഹത്തിനായിരുന്നു. അതാണ് നെടുമുടി വേണു. കച്ചവട സിനിമയുടെ ഭാഗമായിരിക്കെ, തട്ടുപൊളിപ്പന്‍ സിനിമകളില്‍ തകര്ത്തഭിനയിക്കെ, സംസ്കൃത നാടകത്തില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തുക. പഴയ തട്ടകമായ സോപാനത്തിന്റെ പരിപാടികള്‍ക്ക് കൃത്യമായി എത്തുക. സംസ്കൃത സിനിമയില്‍ സര്‍വ്വം മറന്ന് സഹകരിക്കുക- പ്രതിഭയ്ക്കും അര്‍പ്പണ മനസ്കനുമേ അതൊക്കെ സാധ്യമാകൂ.
ബിഎ ഡിഗ്രിക്ക് സംസ്കൃതമായിരുന്നു ഉപഭാഷ. പരന്ന വായനയും കാവാലം നാടകക്കളരിയിലെ ശീലങ്ങളും നാടന്‍ സംസ്കാരത്തെ വളര്‍ത്തി. ഭാരതീയ നാടക സങ്കല്‍പ്പങ്ങളും നാടോടി വിജ്ഞാനീയവും രംഗവിജ്ഞാനവും അഭിനയ കലയില്‍ അദ്ദേഹത്തെ പ്രഗത്ഭനാക്കി. സംസ്കാരവും സ്വത്വത്തിന്റെ വേരുകളും തമ്മിലുള്ള ആത്മബന്ധം ഏറെയായിരുന്നു. അഭിനയ മുഹൂര്‍ത്തങ്ങളില്‍ നിര്‍ദേശങ്ങള്‍ സ്വാംശീകരിച്ച് ആവശ്യപ്പെട്ടതിനപ്പുറം സംവിധായകന് നല്കുന്ന കലാ വിരുതായിരുന്നു അദ്ദേഹത്തിന്.
ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുമ്പോഴും അതിസാധാരണക്കാര്‍ക്കും സമീപിക്കാവുന്ന കലാകാരനായിരുന്നു. മറ്റൊന്നും നോക്കാതെ ഏറ്റെടുക്കുന്ന ദൗത്യം പൂര്‍ത്തിയാക്കുകയും മറ്റുള്ളവര്‍ക്ക് സഹായകവും പ്രോത്സാഹനവും നല്കുന്ന അഭിനേതാവ്, ഒപ്പം നടിക്കുന്നവരും സംവിധായകരും ലൈറ്റ് ബോയിയും വരെയുള്ളവരോട് സൗഹാര്‍ദ്ദത്തോടെ പെരുമാറിയിരുന്ന നടന്.
ഇന്ത്യന്‍ സിനിമയില്‍ ഇത്രത്തോളം വൈവിധ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്മാര് കുറവാണ്. അഭിനയ ശൈലിയില്‍ നാട്യശാസ്ത്രം പറയുന്ന ചതുരഭിനയത്തിലും അഗ്രഗാമിയായിരുന്നു. നോട്ടം, ചലനം, സംഭാഷണം തുടങ്ങി സകലതിലും നിഷ്കര്‍ഷ പുലര്‍ത്തിയിരുന്നു. ആ വലിയ കലാകാരന് ആദരാഞ്ജലികള്‍.
ഇതൊക്കെയല്ലെ തെമ്മാടിത്തം എന്നത്
കായിക കരുത്തിന്റെ പുതിയ ഇന്ത്യ
ആര് എസ് എസിന് അയിത്തം കല്പിക്കുമ്പോള്; ആദര്‍ശത്തെ നേരിടേണ്ടത് ആദര്‍ശം പറഞ്ഞു തന്നെയാകണം.
ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്ക്കാരന് നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...
ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
സിഗരറ്റ് വലിക്കുന്ന 'കാളിദേവി'; ഹിന്ദു ദൈവത്തെ അധിക്ഷേപിച്ചതിന് സംവിധായിക ലീന മണിമേഖലയ്ക്കെതിരെ ശക്തമായ പ്രതിഷേധം; പോസ്റ്റര്‍ പിന്‍വലിക്കാനും പരാതി
നെഹ്റു അടിത്തറപാകിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മായിക്കുന്നു; സിനിമ വിനോദ സംസ്കാരത്തിലേക്ക് കൂപ്പുകുത്തുന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക അതിക്രമം
ബിഗ്ബോസില്‍ നിന്നും പിന്മാറി നടന് കമല്ഹാസന്; കാരണം വിക്രമുമായുള്ള ഡേറ്റ് ക്ലാഷ്