×
login
കാവ്യ മാധവന്‍ 'ഇക്ക'യെന്ന് വിളിക്കുന്ന വിഐപി കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്തോ?; വീണ്ടും നിര്‍ണായക വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിനെ ഏല്‍പ്പിച്ചത് ഈ വിഐപിയാണെന്ന് റിപ്പോര്‍ട്ടര്‍ ടിവിയോട് അദേഹം പറഞ്ഞിരുന്നു. വി.ഐ.പിയുടെ വേഷം ഖദര്‍ മുണ്ടും ഷര്‍ട്ടുമാണെന്നും ഇയാള്‍ ആലുവയിലെ ഉന്നതാനാണെന്നും രാഷ്ട്രീയ പ്രവര്‍ത്തകനാകാമെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇയാള്‍ അന്‍വര്‍ സാദത്ത് അല്ലെന്നും അദേഹം വ്യക്തമാക്കി.

തിരുവനതപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനൊപ്പം (Dileep) ഗൂഢാലോചനയില്‍ പങ്കെടുത്ത വി.ഐ.പിയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളില്‍ വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. കേസില്‍ ദിലീപിനെ സഹായിച്ചത് ആലുവയെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എ  അന്‍വര്‍ സാദത്താണെന്ന് (Anwar Sadath MLA) സിപിഎം സൈബര്‍ കേന്ദ്രങ്ങള്‍ പ്രചരണം നടത്തിയിരുന്നു. എന്നാല്‍, ഈ പ്രചരണങ്ങള്‍ തള്ളി വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ തന്നെ രംഗത്തെത്തിയത്.  

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിനെ ഏല്‍പ്പിച്ചത് ഈ വിഐപിയാണെന്ന് റിപ്പോര്‍ട്ടര്‍ ടിവിയോട് അദേഹം പറഞ്ഞിരുന്നു.  വി.ഐ.പിയുടെ വേഷം ഖദര്‍ മുണ്ടും ഷര്‍ട്ടുമാണെന്നും ഇയാള്‍ ആലുവയിലെ ഉന്നതാനാണെന്നും രാഷ്ട്രീയ പ്രവര്‍ത്തകനാകാമെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇയാള്‍ അന്‍വര്‍ സാദത്ത് അല്ലെന്നും അദേഹം വ്യക്തമാക്കി.  

നാല് വര്‍ഷം മുമ്പ് നടന്ന സംഭവമാണ്. ഒരിക്കല്‍ മാത്രമാണ് ഈ വി.ഐ.പിയെ കണ്ടിട്ടുള്ളത് അദ്ദേഹം എന്റെ അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വി.ഐ.പി. കാവ്യ മാധവന്‍ (kavya madhavan) അദ്ദേഹത്തെ ഇക്ക എന്നാണ് വിളിച്ചിരുന്നതെന്നും അദേഹം വെളിപ്പെടുത്തിയിരുന്നു.  

  comment

  LATEST NEWS


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


  ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍


  ക്രിസ്തുമതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍; പീഡനം സഹിക്കാന്‍ വയ്യാതെ വിഷം കഴിച്ച് 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.