×
login
വേര്‍പിരിയല്‍ രണ്ടുപേരുടെയും നന്മയ്ക്കു വേണ്ടി; സാമന്ത സന്തോഷത്തിലാണ്; വിവാഹ മോചനത്തില്‍ ആദ്യമായി മൗനം വെടിഞ്ഞ് നാഗ ചൈതന്യ

'പിരിഞ്ഞിരിക്കുന്നതില്‍ കുഴപ്പമില്ല. ഞങ്ങള്‍ രണ്ടുപേരുടെയും നന്മയ്ക്കു വേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. അവള്‍ സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തില്‍ നല്ല തീരുമാനമായിരുന്നു അത്', നാഗചൈതന്യ പറഞ്ഞു.

ഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും തങ്ങള്‍ വിവാഹ മോചിതരാകുന്നുവെന്ന് അറിയിച്ചത്. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവിലായിരുന്നു താരങ്ങള്‍ ഇക്കാര്യം അറിയിച്ചത്. ഇപ്പോഴിതാ മാസങ്ങള്‍ക്ക് ശേഷം വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നാഗ ചൈതന്യ. രണ്ടുപേരുടെയും നന്മയ്ക്കു വേണ്ടി എടുത്ത തീരുമാനമായിരുന്നു വിവാഹമോചനമെന്ന് നടന്‍ പറയുന്നു.

2017 ഒക്ടോബറിലാണ് സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. ഏറെ നാളത്തെ കുടുംബ ജീവിതങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് രണ്ട് പേരും വിവാഹമോചിതരായത്. വിവാഹമോചനത്തിന് പിന്നിലെ കാരണം സാമന്തയും നാഗ ചൈതന്യയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ചില ബോള്‍ഡ് വേഷങ്ങള്‍ ചെയ്യാനുള്ള സാമന്തയുടെ തീരുമാനത്തില്‍ ചൈതന്യയുടെ കുടുംബം തൃപ്തരല്ലെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിനെല്ലാം അവസാനം കുറിച്ചുകൊണ്ടാണ് മറുപടിയുമായി നാഗചൈതന്യ എത്തിയത്.

'പിരിഞ്ഞിരിക്കുന്നതില്‍ കുഴപ്പമില്ല. ഞങ്ങള്‍ രണ്ടുപേരുടെയും നന്മയ്ക്കു വേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. അവള്‍ സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തില്‍ നല്ല തീരുമാനമായിരുന്നു അത്', നാഗചൈതന്യ പറഞ്ഞു. 'ബംഗാര്‍രാജു' എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായുള്ള സൗഹൃതം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ താരങ്ങള്‍ അറിയിച്ചു. വേര്‍പിരിയലിനു പിറകില്‍ സാമന്ത നിറയേ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് സാമന്തയും മറുപടി അറിയിച്ചു.'വ്യക്തിപരമായ ഒരു വിഷമഘട്ടത്തില്‍ നിങ്ങള്‍ വൈകാരികമായി ഒപ്പം നിന്നത് എന്നെ ഏറെ സ്വാധീനിച്ചു. ആഴത്തിലുള്ള അനുതാപവും കരുതലും പ്രകടിപ്പിച്ചതിനും തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ എന്നെ പ്രതിരോധിച്ചതിനും എല്ലാവര്‍ക്കും നന്ദി ഇതായിരുന്നു സാമന്തയുടെ വാക്കുകള്‍.

  comment

  LATEST NEWS


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.