×
login
താളപ്പിഴകളുടെ കഥയുമായി 'ദ്രാവിഡ രാജകുമാരന്‍' ചിത്രീകരണം പൂര്‍ത്തിയായി

താളമേളങ്ങളുടെ പശ്ചത്തലത്തില്‍, താളപ്പിഴകളുടെ കഥ പറയുകയാണ് ദ്രാവിഡ രാജകുമാരന്‍. സ്‌നേഹവും, പ്രണയവും, ജീവിത കാമനകളും പങ്കുവെച്ചു തീരും മുന്‍പേ, ജിവിതകാശത്തില്‍ പോയ്മറഞ്ഞ പെരുമലയന്റെ കഥ.

കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന  ദ്രാവിഡ രാജകുമാരന്‍ ചേര്‍ത്തലയില്‍ ചിത്രീകരണം പൂര്‍ത്തിയായി. ശ്രീ നീലകണ്ഠ ഫിലിംസിന്റെ ബാനറില്‍ വിനീത തുറവൂര്‍ ചിത്രം നിര്‍മ്മിക്കുന്നത്. നിപ്പ എന്ന ചിത്രത്തിന് ശേഷം, ജിജോ ഗോപിനായകനാകുന്ന ചിത്രമാണിത്.  

വിശ്വന്‍ മലയന്‍ എന്ന തെയ്യക്കാരന്റെ വ്യത്യസ്ത വേഷമാണ് ജിജോ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തെറ്റിദ്ധരിക്കപ്പെടുന്ന മനുഷ്യന്‍. നാട്ടുകാരില്‍ ചിലര്‍ക്ക് വിശ്വന്‍ ഒരു ഹീറോയാണെങ്കില്‍, മറ്റ് ചിലര്‍ക്ക് അയാള്‍ ഒരു വില്ലനാണ്. ഞാറ്റുവേല പാടം കടന്ന്, കന്നി കൊയ്ത്ത് കഴിഞ്ഞ്, പൂരപ്പറമ്പിലെ കെട്ടുകാഴ്ചകളില്‍ ഗ്രാമം ഒന്നടങ്കം മുങ്ങിത്താഴുമ്പോള്‍, ജീവിതകാശത്തിലെ പെരുമലയന്‍ പട്ടെറിഞ്ഞ് എങ്ങോ പോയ് മറഞ്ഞിരുന്നു!.

താളമേളങ്ങളുടെ പശ്ചത്തലത്തില്‍, താളപ്പിഴകളുടെ കഥ പറയുകയാണ് ദ്രാവിഡ രാജകുമാരന്‍. സ്‌നേഹവും, പ്രണയവും, ജീവിത കാമനകളും പങ്കുവെച്ചു തീരും മുന്‍പേ, ജിവിതകാശത്തില്‍ പോയ്മറഞ്ഞ പെരുമലയന്റെ കഥ. സെപ്റ്റംബര്‍ മാസം വിവിധ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.


രചന, സംവിധാനം - സജീവ് കിളികുലം, ക്യാമറ - പ്രശാന്ത് മാധവ്, ഗാനങ്ങള്‍ - സജീവ് കിളികുലം, നിഥിന്‍ കെ.ചെറിയാന്‍, സംഗീതം - സജീവ് കിളികുലം, എബിന്‍ പള്ളിച്ചന്‍, ആലാപനം -നിത്യാമാമന്‍,എഡിറ്റര്‍ -ഹരി ജി.നായര്‍, പശ്ചാത്തല സംഗീതം - കല - വിനീഷ് കൂത്തുപറമ്പ്, പിആര്‍ഒ- അയ്മനം സാജന്‍.

ജിജോ ഗോപി ,ശ്രീലക്ഷ്മി അരവിന്ദാക്ഷന്‍, സുല്‍ഫിയമജീദ്,ഡോ.അനഘ, ശിവദാസന്‍ മട്ടന്നൂര്‍, രാജേന്ദ്രന്‍ തയാട്ട്, നാദം മുരളി, ടോജോ ഉപ്പുതറ, അജയഘോഷ്, ജയിംസ് കിടങ്ങറ, സായിവെങ്കിടേഷ് , സുരേഷ് അരങ്ങ്, മുരളി പ്രമോദ്, സജിത്ത് ഇന്ദ്രനീലം, ബെക്കാഡി ബാബു, അജിത്ത് പിണറായി, രവി ചീരാറ്റ, ബാബു മുനിയറ, കൃഷ്ണ, ശ്രീകീര്‍ത്തി, ഗീത എന്നിവര്‍ അഭിനയിക്കുന്നു.

 

    comment

    LATEST NEWS


    നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


    പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


    വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


    ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


    ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


    തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.