×
login
ദൃശ്യം കൊറിയ‍ന്‍ ഭാഷയില്‍ നിര്‍മ്മിക്കുന്നു; നാല് ഓസ്കാര്‍ നേടിയ കൊറിയന്‍ സിനിമ പാരസൈറ്റിലെ അഭിനേതാവ് ജോര്‍ജ്ജ് കുട്ടിയാവും

ദൃശ്യം എന്ന മോഹന്‍ലാല്‍-ജിത്തുജോസഫ് സിനിമ കൊറിയന്‍ ഭാഷയിലേക്ക്. മികച്ച സിനിമയ്ക്കുള്‍പ്പെടെ നാല് ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയ പാരസൈറ്റ് എന്ന കൊറിയന്‍ സിനിമയിലെ അഭിനേതാവ് സോങ് കാങ് ഹൊ ജോര്‍ജ്ജുകുട്ടിയായി വേഷമിടും. മികച്ച അഭിനയ സാധ്യതയുള്ള കഥാപാത്രം എന്ന നിലയിലാണ് സോങ് കാങ് ഹൊ ഈ വേഷം സ്വീകരിക്കുന്നത്.

നാല് ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയ പാരസൈറ്റ് എന്ന കൊറിയന്‍ സിനിമയിലെ അഭിനേതാവ് സോങ് കാങ് ഹൊ(ഇടത്ത്) കൊറിയന്‍ സംവിധായകന്‍ കിം ജെയ് വൂന്‍ (വലത്ത്)

ദൃശ്യം എന്ന മോഹന്‍ലാല്‍-ജിത്തുജോസഫ് സിനിമ കൊറിയന്‍ ഭാഷയിലേക്ക്. മികച്ച സിനിമയ്ക്കുള്‍പ്പെടെ നാല് ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയ പാരസൈറ്റ് എന്ന കൊറിയന്‍ സിനിമയിലെ അഭിനേതാവ് സോങ് കാങ് ഹൊ ജോര്‍ജ്ജുകുട്ടിയായി വേഷമിടും. മികച്ച അഭിനയ സാധ്യതയുള്ള കഥാപാത്രം എന്ന നിലയിലാണ് സോങ് കാങ് ഹൊ ഈ വേഷം സ്വീകരിക്കുന്നത്.  

സോങ് കാങ് ഹൊ ഇതില്‍ നിര്‍മ്മാണ പങ്കാളികൂടിയാണ്. ഹിന്ദിയില്‍ ദൃശ്യം നിര്‍മ്മിച്ച നിര്‍മ്മാതാവ് കുമാര്‍ മംഗാട് പഥകും ഈ സംരംഭത്തില്‍ പങ്കാളിയാണ്.  കുടുംബമൂല്യങ്ങള്‍ക്കും സദാചാരത്തിനും പ്രാധാന്യം നല്‍കുന്ന കൊറിയന്‍ ജീവിതപശ്ചാത്തലത്തില്‍ ദൃശ്യത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് കരുതുന്നു. 


കൊറിയന്‍ പ്രൊഡ്യൂസറായ ചോയ് ജെയ് വണ്‍, സംവിധായകന്‍ കിം ജെയ് വൂന്‍ എന്നിവരാണ് ദൃശ്യം കൊറിയന്‍ ഭാഷയില്‍ നിര്‍മ്മിക്കുന്നതിന് പിന്നിലെ മറ്റ് രണ്ട് പേര്‍.  

ഇതുവരെ മലയാളം, ഹിന്ദി എന്ന ഭാഷകളില്‍ നിര്‍മ്മിച്ച ദൃശ്യം വന്‍ വിജയമായിരുന്നു. അജയ് ദേവ്ഗണും ശ്രിയ ശരണും പ്രധാന വേഷങ്ങളി‍ല്‍ അഭിനയിച്ച ഹിന്ദിയിലെ ദൃശ്യം വന്‍ ബോക്സോഫീസ് വിജയമായിരുന്നു.  

കാന്‍സ് ഫിലിം ഫെസ്റ്റിവലിലാണ് ഈ പ്രഖ്യാപനമുണ്ടായത്. 

    comment

    LATEST NEWS


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


    സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.