×
login
ഒരു പിടി മികച്ച സിനിമകള്‍; പുതുതലമുറയിലെ സൂപ്പര്‍സ്റ്റാര്‍ ഡിക്യു തന്നെ; സര്‍വേയില്‍ പ്രിയനടനെ തെരഞ്ഞെടുത്ത് മലയാളി പ്രേക്ഷകര്‍

2022 ദുല്‍ഖറിനെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വര്‍ഷം തന്നെയാണ്. നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച കുറുപ്പോട് കൂടിയാണ് 2022ലേക്ക് ദുല്‍ഖര്‍ കടന്നത്.

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ നായകനായി എത്തി ഇന്ന് നായകനായും നിര്‍മ്മാതാവായും ഗായകനായും വിതരണക്കാരനായും പാന്‍ ഇന്ത്യന്‍ ലെവലില്‍ തന്റേതായ ഒരു സ്ഥാനം പടുത്തുയര്‍ത്തിയ വ്യക്തിയാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച ദുല്‍ഖറിന് ഇന്ന് ലോകമെമ്പാടും ആരാധകരുണ്ട്.

ഇപ്പോഴിതാ മാതൃഭൂമി പ്രേക്ഷകര്‍ക്ക് ഇടയില്‍ നടത്തിയ സര്‍വേയില്‍ പുതുതലുറയിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. 2022 ദുല്‍ഖറിനെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വര്‍ഷം തന്നെയാണ്. നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച കുറുപ്പോട് കൂടിയാണ് 2022ലേക്ക് ദുല്‍ഖര്‍ കടന്നത്.

തുടര്‍ന്ന് തമിഴ് ചിത്രം ഹേ സിനാമിക, ഒടിടി റിലീസായി എത്തിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട്, തെലുങ്ക് ചിത്രം സീതാരാമം, ബോളിവുഡ് ചിത്രം ചുപ് എന്നിവയാണ് ഈ വര്‍ഷം പ്രേക്ഷകരിലേക്ക് എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍. സീതാരാമം പാന്‍ ഇന്ത്യന്‍ ലെവലിലാണ് വിജയം കുറിച്ചത്. കൂടാതെ ചുപിന് എങ്ങും മികച്ച പ്രതികരണമാണ് ലഭിച്ചത്. മാസ്സ് ആക്ഷന്‍ ചിത്രമായ കിംഗ് ഓഫ് കൊത്തയാണ് ഈ പുതുവര്‍ഷം തീയറ്ററുകളില്‍ എത്തുവാന്‍ ഒരുങ്ങുന്ന പ്രധാന ചിത്രം.

  comment

  LATEST NEWS


  നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


  വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


  ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


  അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


  സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്


  അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.