×
login
ആന്റണി പെരുമ്പാവൂരിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ

കലാസാംസ്‌കാരിക, വാണിജ്യ രംഗങ്ങളിലെ പ്രതിഭകള്‍ക്കാണ് യുഎഇ സര്‍ക്കാര്‍ ഇത്തരത്തിലുള്ള വിസ നല്‍കുന്നത്. പത്തു വര്‍ഷമാണ് വിസയുടെ കാലാവധി.

ലയാള സിനിമയിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ.   അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അബുദാബി ചേംബര്‍ വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, അബുദാബി ചേംബര്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹിലാല്‍ അല്‍ മെഹരി എന്നിവരുടെ സാന്നിധ്യത്തില്‍ അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിലെ ഗവണ്‍മെന്റ് അഫയേഴ്‌സ് മേധാവി ബാദ്രേയ്യ അല്‍ മസ്‌റൂയിയില്‍ നിന്നാണ് ആന്റണി പെരുംമ്പാവൂര്‍  ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. കലാസാംസ്‌കാരിക, വാണിജ്യ രംഗങ്ങളിലെ പ്രതിഭകള്‍ക്കാണ് യുഎഇ സര്‍ക്കാര്‍ ഇത്തരത്തിലുള്ള വിസ നല്‍കുന്നത്. പത്തു വര്‍ഷമാണ് വിസയുടെ കാലാവധി.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.