മലബാര്‍ ഏരിയകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രം കേരളത്തില്‍ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷന്‍ റെക്കോര്‍ഡ് ആണ് സ്വന്തമാക്കിയത്. സുലൈഖ മന്‍സിലിലെ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ ഒക്കെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഇതിനോടൊകം ഏറ്റെടുത്തു കഴിഞ്ഞു.
പെരുന്നാള്‍ പടമായി തിയേറ്ററുകളില്‍ റിലീസ് ചെയ്ത സുലൈഖാ മന്‍സില്‍ അഞ്ചാം വാരവും തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സോടെയുള്ള പ്രദര്‍ശനത്തിന് ശേഷം ഓ ടി ടി യിലേക്ക് എത്തുകയാണ്. മലബാര്‍ ഏരിയകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രം കേരളത്തില്‍ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷന്‍ റെക്കോര്‍ഡ് ആണ് സ്വന്തമാക്കിയത്. സുലൈഖ മന്‍സിലിലെ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ ഒക്കെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഇതിനോടൊകം ഏറ്റെടുത്തു കഴിഞ്ഞു.
ജില്‍ ജില്‍ ജില്‍ എന്ന ഗാനത്തിന് ഇരുപത്തി രണ്ടു മില്യണ്‍ വ്യൂസും ഹാലാകെ മാറുന്നെ എന്ന ഗാനം പതിനാലു മില്യണ്‍ വ്യൂസും എത്ര നാള്‍ എന്ന് തുടങ്ങിയ ഗാനം ഏഴ് മില്യനപ്പുറം കാഴ്ച്ചക്കാര്‍ ഇതിനോടൊകം യൂട്യൂബില്‍ നേടിയിട്ടുണ്ട്.അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രത്തില്‍ ലുക്ക്മാന്‍ അവറാന്‍, അനാര്‍ക്കലി മരയ്ക്കാര്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ഏറ്റവും പുതിയ ചിത്രമായ സുലൈഖ മന്‍സില്‍ ഒടിടിയില്‍ മെയ് 30 മുതല്‍ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യും.
സെഞ്ച്വറി ഫിലിംസ് കേരളത്തിലെ തിയേറ്ററുകളില്‍ എത്തിച്ച സുലൈഖാ മന്‍സിലിന്റെ നിര്‍മ്മാണം ചെമ്പന്‍ വിനോദിന്റെ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സാണ്. ഗണപതി, ശബരീഷ് വര്‍മ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമല്‍ഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അര്‍ച്ചന പദ്മിനി, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാന്നറില്‍ ചെമ്പന്‍ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു വംശഹത്യയെക്കുറിച്ച് പറയുന്ന സിനിമയെ തകര്‍ക്കാന്‍ സിപിഎം ശ്രമമെന്ന് രാമസിംഹന്; സുരേന്ദ്രന് പണം തന്നില്ലെന്ന നുണപ്രചാരണം വഴിയും തകര്‍ക്കുന്നു
രാമായണം സീരിയല്‍ ഹിന്ദുത്വ അജണ്ട വലിയ തോതില്‍ പ്രചരിപ്പിച്ചു; ആര്‍ആര്‍ആറിലും ഹിന്ദുത്വ അജണ്ട;ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചത് കച്ചവടതാത്പര്യത്തിലെന്നും കമല്‍
കശ്മീരി ഫയല്‍സിനു പിന്നാലെ കേരള സ്റ്റോറി;കേരളത്തിലെ തീവ്രവാദവും ബോളിവുഡിലേക്ക്;ഐഎസ് റിക്രൂട്ട്മെന്റ് കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് (വീഡിയോ)
തെരുവുനായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ; കുറ്റം ചെയ്യുന്ന മനുഷ്യനെ ശിക്ഷിക്കുന്നു, പക്ഷേ, കൊല്ലുന്നില്ല; നായ്ക്കള്‍ക്ക് പിന്തുണയുമായി നടി മൃദുല മുരളി
വിജയ് ചിത്രം 'ബീസ്റ്റ്' വിലക്കണം; റിലീസായാല്‍ അസാധാരണ സാഹചര്യം; പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്
'പുഴ മുതല്‍ പുഴ വരെ' എല്ലാ ഹിന്ദുക്കളും കാണണം, ഇല്ലെങ്കില്‍ നാളെ ഇവിടെ ഹിന്ദുവായിട്ട് ജീവിക്കാന്‍ പറ്റില്ല: കണ്ണീര് വാര്‍ത്ത് യുവതി