×
login
നയന്‍താര-വിഘ്നേഷ് ശിവന്‍വിവാഹം ‍സിനിമാ സ്റ്റൈലില്‍; സംവിധാനം ഗൗതം മേനോന്‍; വമ്പന്‍ തുകയ്ക്ക് ഒടിടിക്ക് വില്‍ക്കും!

താരങ്ങളുടെ വിവാഹ ചടങ്ങുകള്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ ഇത് ഒരു ഡോക്യുമെന്ററിയാക്കി ഒടിടി ഭീമനായ നെറ്റ്ഫ്‌ലിക്‌സിന് വമ്പന്‍ വിലയ്ക്ക് വില്‍ക്കും.

നയന്‍താര- വിഘ്നേഷ് ശിവന്‍ വിവാഹത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ഇപ്പോഴിതാ ഇരുവരും ഒരു സിനിമ സ്റ്റൈല്‍ വിവാഹ ചടങ്ങുകളാണ് പദ്ധതിയിട്ടിരിക്കുന്നത് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. ജൂണ്‍ ഒന്‍പതിനാണ് വിവാഹം.

താരങ്ങളുടെ വിവാഹ ചടങ്ങുകള്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ ഇത് ഒരു ഡോക്യുമെന്ററിയാക്കി ഒടിടി ഭീമനായ നെറ്റ്ഫ്‌ലിക്‌സിന് വമ്പന്‍ വിലയ്ക്ക് വില്‍ക്കും. ഇതിന്റെ പ്രിവ്യൂ ഷൂട്ടിംഗ് ഞായറാഴ്ച (ജൂണ്‍ 5) നടന്നു. എന്നിരുന്നാലും, വിവാഹ ഡോക്യുമെന്ററിയുടെ അവകാശം ഇതിനകം തന്നെ നെറ്റ്ഫ്‌ലിക്‌സിന് വിറ്റിട്ടുണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ല.

ചെന്നൈയിലെ മഹാബലിപുരത്ത് നടക്കുന്ന വിവാഹചടങ്ങില്‍ ഒട്ടേറെ താരങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  രജനികാന്ത്, കമല്‍ഹാസന്‍, ചിരഞ്ജീവി, സൂര്യ, അജിത്, കാര്‍ത്തി, വിജയ് സേതുപതി, സാമന്ത തുടങ്ങിയ പ്രമുഖ താരങ്ങള്‍ റിസപ്ഷനിലും വിവാഹത്തിലും തങ്ങളുടെ സാന്നിധ്യം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ മാസം ഇവരുടെ വിവാഹം നടക്കുന്നത്.

  comment

  LATEST NEWS


  വൃന്ദാവനമായി കേരളം; കൊവിഡ് മഹാമാരിക്കുശേഷം പ്രൗഡിചോരാതെ മഹാശോഭായാത്രകള്‍; പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ അണിചേര്‍ന്നത് ലക്ഷങ്ങള്‍


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.