×
login
'വൈറസ്' ചലച്ചിത്രത്തിന് പണം മുടക്കിയത് ഫൈസല്‍ ഫരീദോ?; ആഷിഖ് അബു‍വും ഫോര്‍ട്ട് കൊച്ചി ചലച്ചിത്ര മാഫിയയും എന്‍ഐഎ നിരീക്ഷണത്തില്‍

ആഷിഖ് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും ചേര്‍ന്ന് തുടങ്ങിയ ഒപിഎം എന്ന നിര്‍മാണ കമ്പനിയാണ് ചലച്ചിത്രം നിര്‍മിച്ചത്. സാമ്പത്തികമായ വലിയ വിജയം ആയിരുന്നില്ലെങ്കിലും മലയാളത്തിലെ പ്രമുഖ നടീ-നടന്‍മാര്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇതിനു പണം ഇറക്കിയതു സംബന്ധിച്ചാണ് എന്‍ഐഎ പരിശോധിക്കുന്നത്.

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി തൃശൂര്‍ കയ്പമംഗലം സ്വദേശി ഫൈസല്‍ ഫരീദിന്റെ ചലച്ചിത്ര മേഖലയിലെ പ്രമുഖരുമായുള്ള ബന്ധവും എന്‍ഐഎ അന്വേഷിക്കുന്നു. കൊച്ചി, ഫോര്‍ട്ട് കൊച്ചി ആസ്ഥാനമായി ഒരു ചലച്ചിത്ര മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വര്‍ണക്കടത്തിലെ പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു പുറമേ സിനിമ നിര്‍മാണത്തിലും വിനിയോഗിച്ചതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. 2019ല്‍ ആഷിഖ് അബു തന്നെ നിര്‍മിച്ച് സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിനു സാമ്പത്തികസഹായം ലഭിച്ചത് ഫൈസലില്‍ നിന്നാണെന്ന സൂചന എന്‍ഐഎക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആഷിഖ് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും ചേര്‍ന്ന് തുടങ്ങിയ ഒപിഎം എന്ന നിര്‍മാണ കമ്പനിയാണ് ചലച്ചിത്രം നിര്‍മിച്ചത്. സാമ്പത്തികമായ വലിയ വിജയം ആയിരുന്നില്ലെങ്കിലും മലയാളത്തിലെ പ്രമുഖ നടീ-നടന്‍മാര്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇതിനു പണം ഇറക്കിയതു സംബന്ധിച്ചാണ് എന്‍ഐഎ പരിശോധിക്കുന്നത്.  

2019 ഓഗസ്റ്റില്‍ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഒരു തെലുങ്ക് സിനിമയുടെ മലയാളം പതിപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിരുന്നുസത്കാരത്തില്‍ ഫൈസല്‍ എത്തിയിരുന്നതായി എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആഷിഖ് അബുവിന്റെ ഭാര്യ റിമ ആണ് തെലുങ്കിലും തമിഴിലും പുറത്തിറങ്ങിയ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ഏഴു കോടിയോളം രൂപയാണ് ഈ ചിത്രത്തിന് സ്വര്‍ണക്കടത്ത് മാഫിയ ചെലവഴിച്ചതെന്നാണ് കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് റിമയേയും സ്വര്‍ണക്കടത്തുമായി അന്വേഷണസംഘം ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്. ആഷിഖ് അബുവുമായി ഫൈസലിന് അടുത്ത സൗഹൃദമുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. ഹോട്ടലില്‍ നടന്ന വിരുന്നില്‍ ഫോര്‍ട്ട് കൊച്ചി ആസ്ഥാനമായുള്ള ചലച്ചിത്ര മാഫിയ അംഗങ്ങള്‍ എല്ലാം പങ്കെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷം ചോദ്യം ചെയ്യല്‍ അടക്കം വിഷയങ്ങളിലേക്ക് എന്‍ഐഎ കടക്കും.

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.