×
login
ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു

ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ വേണ്ടി രാജി ആര്‍. ആണ് ചിത്രം നിര്‍മിക്കുന്നത്.

നാലു ഭാഷകളില്‍ നിര്‍മ്മിക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമയായ പ്രണയസരോവര തീരം  എന്ന ചിത്രത്തില്‍ ജിപി എന്ന ഗോവിന്ദ് പത്മസൂര്യ നായകനാവുന്നു. മലയാളം, തമിഴ്, തെലുങ്ക്,കന്നഡ ഭാഷകളില്‍  നിന്നും ഉള്ള പ്രശസ്തരായ നടന്മാരും ഒപ്പം അഭിനയിക്കുന്നു. സനി രാമദാസന്‍ ആണ് ചിത്രം രചന നടത്തി സംവിധാനം ചെയ്യുന്നത്.  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ വേണ്ടി രാജി ആര്‍. ആണ് ചിത്രം നിര്‍മിക്കുന്നത്.

ഗോവിന്ദ് പത്മസൂര്യ, നിര്‍മാതാവ് ബാദുഷ, സുധീര്‍ കരമന, ബിനീഷ് ബാസ്റ്റിന്‍, അന്‍സീല്‍ റഹ്‌മാന്‍, ശ്രീജിത്ത് വര്‍മ്മ, അഞ്ജന അപ്പുക്കുട്ടന്‍, സ്മിനു സിജോ, ചിത്രത്തിന്റെ നിര്‍മാതാവ് രാജി ആര്‍, സംവിധായകന്‍ സനി രാമദാസന്‍, ഫഹദ് മൈമൂണ്‍, നിര്‍മ്മാതാവ് ജയശ്രീ തുടങ്ങിയവര്‍ പൂജ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ സിനിമയിലെ സംഗീത സംവിധായകന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. പ്രൊജക്ട് ഡിസൈനര്‍ ജിജോ ചീമേനി, ധനുഷ് പി ബാബു. ഡിയോപി രാഹുല്‍ സി വിമല.

പുതുമുഖം മറിയ നായിക ആകുന്ന ചിത്രം 100% പ്രണയം ആസ്പദമാക്കിയുള്ള ഒരു മ്യൂസിക്കല്‍ ജേര്‍ണി ആണ്. ബിനീഷ് ബാസ്റ്റിന്‍ വ്യത്യസ്ത കഥാപാത്രം ചെയ്യുന്നു. വിദേശരാജ്യങ്ങളിലും, ഹൈദരാബാദ്,കേരള തുടങ്ങി ഇന്ത്യയിലെ പല സ്ഥലങ്ങളും ലൊക്കേഷന്‍ ആകുന്നു. സെപ്റ്റംബര്‍ ആദ്യം ഷൂട്ടിങ് ആരംഭിക്കുന്നു. മാര്‍ക്കറ്റിംഗ്& പബ്ലിസിറ്റി ക്യൂ മീഡിയ ഫഹദ്.


ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണലിന്റെ ആദ്യ ചിത്രമായ പഴയനിയമം സനി രാമദാസന്‍ രചന നടത്തി സംവിധാനം ചെയ്തിരിക്കുന്നു. അഞ്ജന അപ്പുക്കുട്ടന്‍, അന്‍സില്‍ റഹ്‌മാന്‍  എന്നിവര്‍ പ്രധാന കഥാപാത്രം അവതരിപ്പിച്ച  ചിത്രത്തില്‍  സുധീര്‍ പ്രഭാകരന്‍ മികച്ച വേഷം ചെയ്യുന്നു. ഡിയോ പി രാഹുല്‍ സി വിമല. ചിത്രീകരണം പൂര്‍ത്തിയായി.

അടുത്ത ചിത്രമായ  വ്രാക്ക് ശ്രീജിത്ത് കെ ചന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്നു. റോബിന്‍ റോയ്  രചന നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രാജി ആര്‍,സനി രാമദാസന്‍ എന്നിവരാണ്. ജിജോ ചീമേനി മുഖ്യകഥാപാത്രമായി എത്തുന്നു. ചിത്രീകരണം പൂര്‍ത്തിയായി.  പിആര്‍ഒ- എം.കെ. ഷെജിന്‍ ആലപ്പുഴ.

 

 

  comment

  LATEST NEWS


  വിദേശയാത്രയ്‌ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്


  പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


  വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ


  പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല


  'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.