×
login
'ഹര്‍ ഘര്‍ തിരംഗ‍ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം'; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍

ആസാദി കാ അമൃത് മഹോത്സവ് എന്ന ആഘോഷ പരിപാടിയില്‍ താനും പതാക ഉയര്‍ത്തികൊണ്ട് പങ്കു ചേരുകയാണ്.

കൊച്ചി : സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്വന്തം വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍. ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി കൊച്ചി എളമക്കരയിലെ വസതിയിലാണ് താരം ദേശീയ പതാക ഉയര്‍ത്തിയത്.  

' ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം രാജ്യമെമ്പാടും ആരംഭിച്ച് കഴിഞ്ഞു. ആസാദി കാ അമൃത് മഹോത്സവ് എന്ന ആഘോഷ പരിപാടിയില്‍ താനും പതാക ഉയര്‍ത്തികൊണ്ട് പങ്കു ചേരുകയാണ്. ഹര്‍ ഘര്‍ തിരംഗ എന്ന പ്രധാന മന്ത്രിയുടെ പദ്ധതി എല്ലാ പൗരന്മാരും വീടുകളില്‍ പതാക ഉയര്‍ത്തി കൊണ്ട് ഒരു ആഹ്വാനമായി ഏറ്റെടുക്കണം. 

നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും എല്ലാം ഈ മഹോത്സത്തിന് സാധിക്കട്ടെ ' എന്നും പതാക ഉയര്‍ത്തിയ ശേഷം അതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.  


Facebook Post: https://www.facebook.com/ActorMohanlal/videos/587483216295345

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.