×
login
കോഴിക്കോട് ‍ക്രൗണ്‍ തിയറ്ററില്‍ ഹൗസ് ഫുള്‍; 'പുഴ മുതല്‍ പുഴ വരെ‍' എന്ന സിനിമയുടെ വിജയരഹസ്യം ഇതാണ്: ഹൃദയം തൊട്ടുള്ള ആത്മാർത്ഥത

കോഴിക്കോട് ക്രൗണ്‍ തിയറ്ററില്‍ മാര്‍ച്ച് 20ന് നടന്ന പുഴ മുതല്‍ പുഴ വരെ ഷോ ഹൗസ് ഫുള്‍ ആയിരുന്നു. തിയറ്റര്‍ തിങ്ങിനിറഞ്ഞ ഈ പ്രേക്ഷകരെ കാട്ടി സംവിധായകന്‍ രാമസിംഹന്‍ തന്‍റെ സിനിമയുടെ വിജയരഹസ്യം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു: "...ഹൃദയം തൊട്ടുള്ള ആത്മാർത്ഥത മാത്രം മതി. അതാണ് പുഴ മുതല്‍ പുഴ വരെയുടെ വിജയ രഹസ്യം."

'പുഴ മുതല്‍ പുഴ വരെ' കാണാന്‍ കോഴിക്കോട് ക്രൗണ്‍ തിയറ്ററില്‍ എത്തിയ തിങ്ങി നിറഞ്ഞ പ്രേക്ഷകര്‍.

കോഴിക്കോട്: കോഴിക്കോട് ക്രൗണ്‍ തിയറ്ററില്‍ മാര്‍ച്ച് 20ന് നടന്ന പുഴ മുതല്‍ പുഴ വരെ ഷോ ഹൗസ് ഫുള്‍ ആയിരുന്നു. തിയറ്റര്‍ തിങ്ങിനിറഞ്ഞ ഈ പ്രേക്ഷകരെ കാട്ടി സംവിധായകന്‍ രാമസിംഹന്‍ തന്‍റെ സിനിമയുടെ വിജയരഹസ്യം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു: "...ഹൃദയം തൊട്ടുള്ള ആത്മാർത്ഥത മാത്രം മതി.  അതാണ് പുഴ മുതല്‍ പുഴ വരെയുടെ വിജയ രഹസ്യം."

Facebook Post: https://www.facebook.com/aliakbardirector/posts/10231484710087287

രാമസിംഹന്‍ പങ്കുവെച്ച് ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

"സിനിമ പലതരത്തിലുണ്ട്

1 നിങ്ങളെ രസിപ്പിച്ചു മുന്നേറുക.

2 നിങ്ങളെ ഭ്രമിപ്പിച്ചു മുന്നേറുക.

3 നിങ്ങളെ ത്രസിപ്പിച്ചു മുന്നേറുക

4 നിങ്ങളെ ചിന്തിപ്പിച്ചു മുന്നേറുക

5 നിങ്ങളെ കൂടെ കൊണ്ടുപോവുക

ഇതിൽ ആദ്യ നാലിനും സാങ്കേതിക സഹായവും ഗിമ്മിക്കും, മറ്റു ഘടകങ്ങളും വേണം.

അഞ്ചാമത്തേതിന് ഹൃദയം തൊട്ടുള്ള ആത്മാർത്ഥത മാത്രം മതി അതാണ് പുഴയുടെ വിജയ രഹസ്യം..

നന്ദി കൂടെ നിന്നതിന്..ഹൃദയത്തോട് ഒട്ടി നിന്നതിന്, അനുഗ്രഹിച്ചതിന്..

ടെക്നിക്കൽ പെർഫെക്ഷൻ തേടി പോകുന്നവർ ദയവായി ഈ സിനിമ കാണരുത്...


പ്രത്യേകിച്ചും മോളിവുഡ് സിനിമാക്കാർ.

ഇത് കുറേ ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങളുടെ സിനിമയാണ്..

പച്ചയായ മനുഷ്യരുടെ സിനിമ..

പച്ചമാംസത്തിന്‍റെയും രക്തത്തിന്‍റെയും ഗന്ധമുള്ള സിനിമ..

നിസ്സഹായരായ കുറേ മനുഷ്യരുടെ നിലവിളിയുള്ള സിനിമ...

അത് ആർക്ക് വേണ്ടി തയ്യാറാക്കിയോ അവർ ഏറ്റെടുത്ത് കണ്ണീരോടെ പുറത്തിറങ്ങി പൂർവ്വികരെയോർത്ത് നെടുവീർപ്പിട്ടു. അതേ അതാണ് ഈ സിനിമയുടെ ലക്ഷ്യം. ഹിന്ദു മാത്രമല്ല മുസൽമാനും.. നൊന്തു..

ആ നോവ് മാറ്റത്തിന് വഴിതുറക്കും. രാമസിംഹൻ".  

Facebook Post: https://www.facebook.com/aliakbardirector/posts/10231483306932209

കോഴിക്കോട് ക്രൗണ്‍ തിയറ്ററില്‍ മാര്‍ച്ച് 20ന് നടന്ന 'പുഴ മുതല്‍ പുഴ വരെ' സിനിമ പ്രദര്‍ശനത്തിന് 117 ടിക്കറ്റ് ഒരുമിച്ച് ബുക്ക് ചെയ്ത ഹൈന്ദവീയം ഫൗണ്ടേഷന്‍റെ ഭാരവാഹി രാമസിംഹന് എഴുതിയ കുറിപ്പ്:  

"പ്രിയ രാമസിംഹൻ ജി.,

ഇന്ന് കോഴിക്കോട് ക്രൗൺ തിയേറ്ററിൽ അങ്ങു മുണ്ടായിരുന്നല്ലോ ? ഞങ്ങൾ എടുത്ത 117 ടിക്കറ്റിൽ 98 പേരും സ്ത്രീ ജനങ്ങളായിരുന്നു. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ എന്നെ ഒരമ്മ പിടിച്ച് നിർത്തി കണ്ണീരോടെ പറഞ്ഞ കാര്യം എന്നെ സന്തോഷിപ്പിച്ചതാണോ ദുഃഖിപ്പിച്ചതാണോ എന്നെനിക്കറിയില്ല.  ഈ സിനിമ കാണാൻ തുടങ്ങിയപ്പോൾ മുതൽ അവർ അവരുടെ അച്ഛനെ ഓർക്കുകയായിരുന്നത്രെ . അവരുടെ അച്ഛൻ  അവർക്ക് പറഞ്ഞ് കൊടുത്തിരുന്ന കാര്യങ്ങൾ കേട്ട് കൊണ്ടാണോ താങ്കൾ സിനിമയെടുത്തത് എന്ന് അവർ സംശയിച്ച് പോയത്രേ. "

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.