login
ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന്‍ മട്ടാഞ്ചേരി മാഫിയ ഹൈജാക്ക് ചെയ്തു; ആഷിഖ് അബു‍വും സംഘവും സലിംകുമാറിനെ ഒഴിവാക്കിയത് മന:പൂര്‍വം; ചരടു വലിച്ച് കമല്‍

തികച്ചും സിപിഎം രാഷ്ട്രീയമായി മേളയെ മട്ടാഞ്ചേരി മാഫിയ മാറ്റിക്കഴിഞ്ഞു. സിപിഎം പ്രവര്‍ത്തകരുടെ വലിയ സംഘമാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം മുടക്കി നടത്തുന്ന മേളയെ നിയന്ത്രിക്കുന്നത്.

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷന്‍ സിനിമയിലെ ഇടത്-ജിഹാദി കൂട്ടുകെട്ടായ മട്ടാഞ്ചേരി മാഫിയയ്ക്കു തീറെഴുതി ചലച്ചിത്ര അക്കാദമി. ബി.ഉണ്ണികൃഷ്ണന്‍, ആഷിഖ് അബു, അമല്‍ നീരദ്, റിമ കല്ലിങ്കല്‍ എന്നിവരടങ്ങിയ സംഘമാണ് മേളയുടെ കൊച്ചി എഡിഷന്റെ സംഘാടകര്‍. അതിഥികളെ ക്ഷണിക്കുന്നതടക്കം കാര്യങ്ങള്‍ ഇവര്‍ക്ക് അക്കാദമി വിട്ടുനല്‍കിയിരിക്കുകയാണ്. തികച്ചും സിപിഎം രാഷ്ട്രീയമായി മേളയെ മട്ടാഞ്ചേരി മാഫിയ മാറ്റിക്കഴിഞ്ഞു. സിപിഎം പ്രവര്‍ത്തകരുടെ വലിയ സംഘമാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം മുടക്കി നടത്തുന്ന മേളയെ നിയന്ത്രിക്കുന്നത്. അക്കാദമി ചെയര്‍മാന്‍ കമലാണ് ഇത്തരത്തില്‍ മേളയെ സിനിമയിലെ ഒരു മാഫിയയ്ക്കു നടത്തിപ്പിനായി നല്‍കിയത്. ഏറ്റവും അധികം സിനിമ താരങ്ങള്‍ വസിക്കുന്ന ഇടം കൂടിയാണ് കൊച്ചി. അതിനാല്‍ അതിഥികളെ ക്ഷണിക്കുന്നതിലടക്കം വലിയ കൂടിയാലോചനങ്ങള്‍ ആവശ്യമാണ്. എന്നാല്‍, തികച്ചും രാഷ്ട്രീയം നോക്കിയുള്ള നടത്തിപ്പായി മാറുകയാണ് കൊച്ചി മേള. നടന്‍ സലിംകുമാര്‍ ഇതിനെതിരേ രംഗത്തുവന്നതും ഇതു മൂലമാണ്. ദേശീയ അവാര്‍ഡ് ജേതാക്കളാണ് മേളയുടെ തിരിതെളിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതുമാറ്റി മട്ടാഞ്ചേരി മാഫിയ അംഗങ്ങളായ ആഷിഖ് അബുവും അമല്‍ നീരദുമാണ് തിരി തെളിക്കുന്നത്. കോണ്‍ഗ്രസ് അനുഭാവം പുലര്‍ത്തുന്ന നടന്‍ കൂടിയാണ് സലിംകുമാര്‍.  

ഐഎഫ്എഫ്കെയുടെ കൊച്ചി എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും നടന്‍ സലിം കുമാറിനെ ഒഴിവാക്കിയത് ഇതിനകം വിവാദയമായിട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാക്കളായിരുന്നു മേളയ്ക്ക് തിരി തെളിയിക്കേണ്ടിയിരുന്നത്. പകരം സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും ചേര്‍ന്നാണ് മേളയ്ക്ക് തിരി തെളിയിക്കുന്നത് അപമാനകരമെന്ന് താരം പ്രതികരിച്ചു.

ഐഎഫ്എഫ്കെയുടെ രണ്ടാം ഘട്ടമാണ് കൊച്ചിയില്‍ തുടങ്ങിയത്. പ്രായക്കൂടുതലായത് കൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്നാണ് സംഘാടക സമിതിയെ സമീപിച്ചപ്പോള്‍ അറിയിച്ചതെന്ന് സലിം കുമാര്‍ പറഞ്ഞു. ആഷിഖ് അബു, അമല്‍ നീരദ് എന്നിവരുമായി തനിക്ക് രണ്ടോ മൂന്നോ വയസ് വ്യത്യാസമെ ഉള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.

പരാതിയില്ലെന്നും എന്നാല്‍ ഇതൊരു അപമാനമായിപ്പോയെന്നും സലിം കുമാര്‍ പറഞ്ഞു. സംഘാടകരുടെ പ്രതികരണം വളരെ രസകരമായ മറുപടിയായി തോന്നി. കലാകാരന്മാരെ എന്തുവേണമെങ്കിലും ചെയ്യാമെന്ന് അവര്‍ നേരത്തെ തെളിയിച്ചതാണ് അതാണല്ലോ പുരസ്‌കാരം മേശപ്പുറത്ത് വച്ചു നല്‍കിയതെന്നും സലിം കുമാര്‍ പറഞ്ഞു.

 

 

 

 

 

  comment

  LATEST NEWS


  സവര്‍ക്കറെ കരുതുന്നത് അത്യധികം ബഹുമാനത്തോടെ; അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് ക്ഷമാപണം നടത്തി മലയാള മനോരമയുടെ ദ വീക്ക്


  മുന്‍ കേരള ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്ടിയ അന്തരിച്ചു; കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയാണ് മരണം


  സവര്‍ക്കറെ കരുതുന്നത് 'അത്യധികം ബഹുമാനത്തോടെ'; അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് ക്ഷമാപണം നടത്തി മലയാള മനോരമയുടെ ദ വീക്ക്


  സവര്‍ക്കറെ കരുതുന്നത് 'അത്യധികം ബഹുമാനത്തോടെ'; അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് ക്ഷമാപണം നടത്തി മലയാള മനോരമയുടെ ദ വീക്ക്


  പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച


  ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്‍; പുറത്തുവിട്ട് സുരേന്ദ്രന്‍


  മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; നന്ദു മഹാദേവയെ അനുസ്മരിച്ച് കുമ്മനം


  ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും; ആദ്യഘട്ടം വിതരണം ചെയ്യുന്നത് 10,000 ഡോസ്, രോഗികളിലെ ഓക്‌സിജന്‍ ക്ഷമത കൂട്ടുമെന്ന് പഠനം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.