login
ജഗമെ തന്തിരം

വൈനോട്ട് സ്റ്റുഡിയോസ്, റിലയന്‍സ് എന്റര്‍ടൈന്‍മെന്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ജഗമെ തന്തിരം 2021 ജൂണ്‍ 18-ന് ലോകമെമ്പാടും നെറ്റ്ഫഌക്‌സിലൂടെ മാത്രം അരങ്ങേറ്റം കുറിക്കും.

ധനുഷ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജഗമെ തന്തിരം എന്ന സമ്മര്‍ ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന്റെ ട്രെയിലര്‍ നെറ്റ്ഫഌക്‌സ്  റിലീസ് ചെയ്തു.

ധനുഷ് അല്ലാതെ മറ്റാര്‍ക്കും അവതരിപ്പിക്കാനാവാത്ത ഒരു തമിഴ് ഗുണ്ടയുടെ ആവേശകരമായ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ ജോജു ജോര്‍ജ്, കലയ്യരാസന്‍, ശരത് രവി, ജെയിംസ് കോസ്‌മോ, റോമന്‍ ഫിയോറി, സൗന്ദര്‍രാജ, ദുരൈ രാമചന്ദ്രന്‍, മാസ്റ്റര്‍ അശ്വത് എന്നീ പ്രമുഖ താരങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വൈനോട്ട് സ്റ്റുഡിയോസ്, റിലയന്‍സ് എന്റര്‍ടൈന്‍മെന്റ് എന്നിവര്‍  ചേര്‍ന്ന് നിര്‍മിക്കുന്ന ജഗമെ തന്തിരം 2021 ജൂണ്‍ 18-ന് ലോകമെമ്പാടും നെറ്റ്ഫഌക്‌സിലൂടെ മാത്രം അരങ്ങേറ്റം കുറിക്കും.

ജഗമെ തന്തിരം എന്റെ സ്വപ്‌ന ചിത്രമാണ്. ആഗോളതലത്തില്‍ പ്രചാരത്തിലുള്ള ഒരു പ്രശ്‌നത്തെക്കുറിച്ച് പ്രാദേശികമായി വേരൂന്നിയ ഒരു കഥാപാത്രത്തിലൂടെ വളരെ രസകരവും ഹൃദയസ്പര്‍ശിയുമായ രീതിയില്‍ ഒരു കഥപറയുകയെന്ന ആഗ്രഹത്തോടെയാണ് ഈ ചിത്രം നിര്‍മിച്ചത്. തന്റെ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് പറയുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജഗമെ തന്തിരം ലോകമെമ്പാടുമുള്ള 208 ദശലക്ഷം നെറ്റ്ഫഌക്‌സ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നിവിടങ്ങളിലും ചിത്രം ഡബ്ബ് ചെയ്ത് അവതരിപ്പിക്കുന്നു.

190 രാജ്യങ്ങളിലായി നെറ്റ്ഫഌക്‌സില്‍ ധനുഷ് തന്റെ അപാരമായ പ്രകടനങ്ങള്‍ അദ്ഭുതത്തോടെ പ്രേക്ഷകര്‍ക്ക് വീണ്ടും നെറ്റ്ഫ്‌ലിക്‌സില്‍ ലോകമെമ്പാടും ലഭ്യമാകും! സംഗീതം: സന്തോഷ് നാരായണന്‍, ഛായാഗ്രഹണം-ശ്രേയസ് കൃഷ്ണ, എഡിറ്റര്‍-വിവേക് ഹര്‍ഷന്‍.

 

  comment
  • Tags:

  LATEST NEWS


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


  സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.