×
login
മലയാളത്തിന് നിരാശ; ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജെല്ലിക്കെട്ട്' ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്നു പുറത്ത്

മികച്ച അന്താരാഷ്ട്ര സിനിമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 സിനിമകളുടെ ലിസ്റ്റില്‍ ജല്ലിക്കെട്ട് ഇടംപിടിച്ചില്ല.

ന്യൂദല്‍ഹി:ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജെല്ലിക്കെട്ട്' ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ നിന്നും പുറത്ത്. ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി നിര്‍ദേശിക്കപ്പെട്ട ചിത്രമായിരുന്നു ജെല്ലിക്കെട്ട്.

 മികച്ച അന്താരാഷ്ട്ര സിനിമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 സിനിമകളുടെ ലിസ്റ്റില്‍ ജല്ലിക്കെട്ട് ഇടംപിടിച്ചില്ല. മാര്‍ച്ച് 15നാണ് 93ാമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജെല്ലിക്കെട്ട്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ചിത്രം നേടിയിരുന്നു. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. അതേസമയം ബെസ്റ്റ് ലൈവ്ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ബിട്ടു ഇടം നേടിയിട്ടുണ്ട്

 

 

    comment

    LATEST NEWS


    കേരളത്തിൽ താലിബാനിസം വളര്‍ത്തുന്നു; അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം അഫ്ഗാനായി മാറുമെന്ന് അൽഫോൺസ് കണ്ണന്താനം


    പരമാത്മാവിനെ സാക്ഷാത്കരിക്കുക


    നിസര്‍ഗ ദശ


    സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


    ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


    സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.