×
login
കമല്‍‍ ഹാസനെ കേരളത്തിലേക്ക് വരവേല്‍ക്കാന്‍ ഫഹദ് ഫാസില്‍; ലോകേഷും 'വിക്രം' ടീമും കൊച്ചിയില്‍

തനിക്കെന്നും പ്രിയപ്പെട്ട കേരളത്തിലേക്ക് ആരാധകരെ കാണാനും വിക്രം വിശേഷങ്ങള്‍ പങ്കുവയ്ക്കാനും കമല്‍ഹാസന്‍ എത്തുമ്പോള്‍, അദ്ദേഹത്തിനൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ്, മറ്റു താരങ്ങള്‍, അണിയറപ്രവര്‍ത്തകര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കും.

കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന  'വിക്രം' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ടീം  കൊച്ചിയിലെത്തും. കമല്‍ ഹാസനും കേരളത്തിലെത്തും. മെയ് 27നു വൈകുന്നേരം 4.30 ന് കൊച്ചി ലുലു മാളില്‍ ആണ് പരിപാടി നടക്കുന്നത്. കമലിനെ കേരളത്തിലേക്ക് വരവേറ്റ് നടന്‍ ഫഹദ് ഫാസിലും ചടങ്ങില്‍ പങ്കെടുക്കും.  

തനിക്കെന്നും പ്രിയപ്പെട്ട കേരളത്തിലേക്ക് ആരാധകരെ കാണാനും വിക്രം വിശേഷങ്ങള്‍ പങ്കുവയ്ക്കാനും കമല്‍ഹാസന്‍ എത്തുമ്പോള്‍, അദ്ദേഹത്തിനൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ്, മറ്റു താരങ്ങള്‍, അണിയറപ്രവര്‍ത്തകര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കും.

വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയ താരങ്ങള്‍ ഉള്ള ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ മാസ്സ് എന്റെര്‍റ്റൈനെര്‍ എന്നുള്ള വിലയിരുത്തല്‍ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചിരുന്നു. ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്ചേഴ്സ് ആണ് കേരളത്തില്‍ വിക്രം വിതരണത്തിനെത്തിക്കുന്നത്.

  comment

  LATEST NEWS


  കേന്ദ്രസേനയെ തയ്യാറാക്കി നിര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ കോഷിയാരി; മഹാരാഷ്ട്ര പൊലീസ് മൂകസാക്ഷികളെന്ന് ഗവര്‍ണര്‍


  13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്ത് പോലീസ്; ജുബൈറിനെ റിമാന്റ് ചെയ്ത് കോടതി


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.