×
login
ധാക്കഡിന് 100 കോടി മുടക്കി തിരികെ കിട്ടിയത് മൂന്ന് കോടി; കങ്കണയുടെ കരിയറില്‍ തുടര്‍ച്ചയായ പരാജയം; അടുത്ത ഭാഗ്യ പരീക്ഷണം ഒടിടിയില്‍

ഇതിന് മുന്‍പ് റിലീസായ കാട്ടി ബാട്ടി, രന്‍ഗൂണ്‍, മണികര്‍ണിക, ജഡ്ജ്‌മെന്റല്‍ ഹേ ക്യാ, പങ്ക, തലൈവി എന്നീ ചിത്രങ്ങള്‍ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. കങ്കണയെ പ്രധാനകഥാപാത്രമാക്കി സിനിമയെടുക്കാന്‍ നിന്നവരെല്ലാം പിന്മാറുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇറങ്ങിയ സിനിമകള്‍ പരാജയമായതോടെ തിയേറ്ററില്‍ നിന്ന് ഒടിടിയിലേക്ക് പുതിയ പരീക്ഷണവുമായി കങ്കണ റണാവത്. തന്റെ ഇറങ്ങാനിരിക്കുന്ന സിനിമ 'തേജസ്' ഒടിടി റിലീസ് ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബോളിവുഡ്  പ്രതീക്ഷയോടെ കണ്ടിരുന്ന ധാക്കഡ്  എന്ന സിനിമയുടെ ദയനീയ പരാജയമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. കങ്കണയുടെ തുടര്‍ച്ചയായി പരാജയപ്പെടുന്ന എട്ടാമത്തെ സിനിമ കൂടിയാണ് ധാക്കഡ്. 100 കോടി ബഡ്ജറ്റിലെത്തിയ സിനിമ ഇതുവരെ നേടിയത് മൂന്ന് കോടി മാത്രമാണ്.

ഇതിന് മുന്‍പ് റിലീസായ കാട്ടി ബാട്ടി, രന്‍ഗൂണ്‍, മണികര്‍ണിക, ജഡ്ജ്‌മെന്റല്‍ ഹേ ക്യാ, പങ്ക, തലൈവി എന്നീ ചിത്രങ്ങള്‍ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. കങ്കണയെ പ്രധാനകഥാപാത്രമാക്കി സിനിമയെടുക്കാന്‍ നിന്നവരെല്ലാം പിന്മാറുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം തിയേറ്റര്‍ റിലീസിന് പകരം ഒ.ടി.ടിയിലേക്ക് കൊടുക്കാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരങ്ങള്‍. ചിത്രത്തിലെ ചില ഭാഗങ്ങള്‍ വീണ്ടും ഷൂട്ട് ചെയ്യാന്‍ പോകുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

ധാക്കഡിന് പറ്റിയ പ്രശ്‌നങ്ങള്‍ പുതിയ ചിത്രത്തെ ബാധിക്കാതിരിക്കാനാണ് ചില ഭാഗങ്ങള്‍ വീണ്ടും ഷൂട്ട് ചെയ്യുന്നത്.ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ഫൈറ്റര്‍ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ റണാവത്ത് തേജസില്‍ എത്തുന്നത്. സര്‍വേഷ് മേവാരയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. കങ്കണയെ കൂടാതെ അന്‍ഷുല്‍ ചൗഹാന്‍, സങ്കല്‍പ് ഗുപ്ത, വരുണ്‍ മിത്ര എന്നിവരും തേജസില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

  comment

  LATEST NEWS


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


  'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.