×
login
വെല്ലുവിളി ഏറ്റെടുത്ത് മറാത്ത മണ്ണില്‍ പറന്നിറങ്ങി; ഭീഷണിക്കാര്‍ക്ക് തൊടാന്‍ കഴിഞ്ഞില്ല; കങ്കണ മുംബൈയിലെ വീട്ടിലെത്തി; സേനയുടെ അഹങ്കാരത്തിന് തിരിച്ചടി

ശിവസേനയുടെ ഭീഷണി കണക്കിലെടുത്ത് വിമാനത്താവളത്തില്‍ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. വിമാനത്താവളത്തിലെത്തിയ കങ്കണയെ പ്രത്യേക ഗേറ്റിലൂടെ വാഹനത്തില്‍ പുറത്തെത്തിക്കുകയായിരുന്നു. സഹോദരി രംഗോലി ചന്ദേലും സിആര്‍പിഎഫ് ജവാന്‍മാരും കങ്കണയെ അനുഗമിച്ചു. കങ്കണയുടെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും ശിവസേനയെ വെല്ലുവിളിച്ചും കര്‍ണിസേന മുംബൈയില്‍ പ്രകടനം നടത്തി.

മുംബൈ: ശിവസേനയുടെ ഭീഷണി അവഗണിച്ച് ബോളിവുഡ് നടി കങ്കണ റണവാത്ത് മുംബൈയിലെത്തി. ചത്രപതി ശിവജി വിമാനത്താവളത്തില്‍ വന്നിറങ്ങിയ കങ്കണ നേരതെ  സ്വവസതിയിലേക്കാണ് പോയത്. ഹിമാചല്‍ സര്‍ക്കാരിന്റെ പോലീസും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വൈ കാറ്റഗറി സുരക്ഷാ ഭടന്‍മാരും കങ്കണക്കൊപ്പമുണ്ട്.  കങ്കണയുടെ ഓഫീസിനും വസതിക്കും പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ശിവസേനയുടെ ഭീഷണി കണക്കിലെടുത്ത് വിമാനത്താവളത്തില്‍ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. വിമാനത്താവളത്തിലെത്തിയ കങ്കണയെ പ്രത്യേക ഗേറ്റിലൂടെ വാഹനത്തില്‍ പുറത്തെത്തിക്കുകയായിരുന്നു. സഹോദരി രംഗോലി ചന്ദേലും സിആര്‍പിഎഫ് ജവാന്‍മാരും കങ്കണയെ അനുഗമിച്ചു. കങ്കണയുടെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും ശിവസേനയെ വെല്ലുവിളിച്ചും കര്‍ണിസേന മുംബൈയില്‍ പ്രകടനം നടത്തി.  


അതേ സമയം,  കങ്കണ റണാവത്തിന്റെ മണികര്‍ണ്ണിക ഓഫീസ് കെട്ടിടം പൊളിക്കാനുള്ള ബിഎംസിയുടെ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. കങ്കണയുടെ അഭിഭാഷകന്‍  കോടതിയില്‍ നല്‍കിയ പരാതിയില്‍ ഉടന്‍ മറുപടി നല്‍കണമെന്നും  മുംബൈ കോര്‍പ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നിര്‍മ്മിച്ചത് അനധികൃതമായെന്ന് പറഞ്ഞാണ് ബൃഹത് മുംബൈ കോര്‍പ്പറേഷന്‍( ബി.എം.സി.) ഇന്നു രാവിലെ പൊളിക്കല്‍ നടപടി ആരംഭിച്ചത്.  

അനധികൃതമായല്ല കെട്ടിടം നിര്‍മിച്ചതെന്നും കൊറോണയുടെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 30 വരെ പൊളിക്കല്‍ നടപടിക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും കങ്കണ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. താരത്തിന്റെ പരാതിയിലാണ് കോടതി കോര്‍പ്പറേഷന്‍ നടപടി സ്റ്റേ ചെയ്തത്. ധൃതിപിടിച്ചുള്ള നടപടികള്‍ സംശയാസ്പദമാണെന്നും കോടതി വാദത്തിനിടെ പറഞ്ഞു.  

  comment

  LATEST NEWS


  സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ


  കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍


  ദൃഢചിത്തനായ ഹനുമാന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.