×
login
കാന്താര 400 കോടി ക്ലബിലേക്ക്; എന്നിട്ടും കാന്താരയെക്കുറിച്ച് മൗനം പാലിക്കുന്ന നടി രശ്മിക‍യ്ക്ക് സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം

കാന്താര എന്ന ചിത്രം ദിവസം തോറും വരുമാനത്തില്‍ പുതിയ റെക്കോഡിടുകയാണ്. 16 കോടി ചെലവില്‍ നിര്‍മ്മിച്ച കാന്താര ഇപ്പോള്‍ 400 കോടി ക്ലബ്ബിലേക്ക് കയറിക്കഴിഞ്ഞു. ഇത്രയൊക്കെയായിട്ടും കര്‍ണ്ണാടകത്തില്‍ നിന്നും പോയി തെന്നിന്ത്യന്‍ ചലച്ചിത്രലോകം കീഴടക്കിയ രശ്മിക മന്ദന എന്ന നടി ഇതുവരെ കാന്താരയെക്കുറിച്ച് ഒന്നും പറയാതിരിക്കുന്നത് കന്നട ചലച്ചിത്ര ആരാധകരെ തെല്ലൊന്നുമല്ല ചൊടിപ്പിക്കുന്നത്.

ബെംഗളൂരു:കാന്താര എന്ന ചിത്രം ദിവസം തോറും വരുമാനത്തില്‍ പുതിയ റെക്കോഡിടുകയാണ്. 16 കോടി ചെലവില്‍ നിര്‍മ്മിച്ച കാന്താര ഇപ്പോള്‍ 400 കോടി ക്ലബ്ബിലേക്ക് കയറിക്കഴിഞ്ഞു. ഇത്രയൊക്കെയായിട്ടും കര്‍ണ്ണാടകത്തില്‍ നിന്നും പോയി തെന്നിന്ത്യന്‍  ചലച്ചിത്രലോകം കീഴടക്കിയ രശ്മിക മന്ദന എന്ന നടി ഇതുവരെ കാന്താരയെക്കുറിച്ച് ഒന്നും പറയാതിരിക്കുന്നത് കന്നട ചലച്ചിത്ര ആരാധകരെ തെല്ലൊന്നുമല്ല ചൊടിപ്പിക്കുന്നത്.  

.രശ്മികയാകട്ടെ സോഷ്യല്‍ മീഡിയ പേജില്‍ പല കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന നടിയാണ്. എന്നിട്ടും കന്നടക്കാരായ ബിസിനസുകാരും സിനിമക്കാരും ഉദ്യോഗസ്ഥരും എല്ലാം വാഴ്ത്തിയ കാന്താരയെക്കുറിച്ച് എന്തുകൊണ്ട് അഭിപ്രായം പറയുന്നില്ലെന്ന് ചോദിച്ച് കന്നട സിനിമാപ്രേമികള്‍ സമൂഹമാധ്യമങ്ങളില്‍ എഴുതി നിറയ്ക്കുകയാണ്. റിഷഭ് ഷെട്ടി ആരാധകരും ഇക്കൂട്ടത്തില്‍ ഉണ്ട്. രശ്മിക കന്നട മറന്നു എന്നാണ് ചിലരുടെ കമന്‍റ്. കന്നടക്കാരിയെങ്കിലും ഇപ്പോള്‍ തെലുഗു സിനിമയിലെ സൂപ്പര്‍ താരമാണ് രശ്മിക. കന്നടയിലെ‍ സൂപ്പര്‍ താരങ്ങളും എന്തിന് രജനീകാന്ത് ഉള്‍പ്പെടെ കാന്താരയെ വാഴ്ത്തി പോസ്റ്റിട്ടപ്പോള്‍ എന്തുകൊണ്ട് രശ്മികയ്ക്ക് അതായിക്കൂടെന്നാണ് ചോദ്യം.  


അതേ സമയം രശ്മികയുടെ നിശ്ശബ്ദതയ്ക്ക് പിന്നില്‍ ചില കുടുംബപ്രശ്നങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പറയുന്നു. കാന്താരയിടെ നായകന്‍ റിഷഭ് ഷെട്ടിയുടെ കൂട്ടുകാരന്‍ രക്ഷിത് ഷെട്ടിയുമായി രശ്മികയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ വിവാഹം നടന്നില്ല. ഇതോടെ വ്യക്തിപരമായ കാരണങ്ങളാലാണ് രശ്മിക മൗനം പാലിക്കുന്നതെന്നും ചിലര്‍ പറയുന്നു.  

രശ്മികയ്ക്കെതിരെ ഇത്തരം സൈബര്‍ ആക്രമണം പുതുമയുള്ളതല്ല. കാരണം രശ്മികയുടെ ഈ വന്‍വിജയം കന്നടക്കാര്‍ക്ക് ഇനിയും ദഹിച്ചിട്ടില്ല. കന്നടക്കാരുടെ ഈ അസൂയനിറഞ്ഞ കമന്‍റുകള്‍ക്കെതിരെ ഈയിടെ രശ്മിക ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചിരുന്നു. സിനിമാതാരങ്ങള്‍ പ്രത്യേകിച്ചും നടിമാര്‍ ഇത്തരം ട്രോളുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും എപ്പോഴും പാത്രമാകുന്നവരാണെന്ന് രശ്മിക ആ കത്തില്‍ കുറിച്ചിരുന്നു. അഭിനയത്തെക്കുറിച്ചോ, സിനിമയ്ക്ക് പുറത്തുള്ള പെരുമാറ്റ രീതിയിലെ പ്രശ്നങ്ങളെക്കുറിച്ചോ വിമര്‍ശനമാകാം, പക്ഷെ സ്ഥാപിതതാല്‍പര്യങ്ങള്‍ ഉള്ളില്‍വെച്ച് കടന്നാക്രമിക്കുന്നത് ഉചിതമല്ലെന്നും രശ്മിക മന്ദന പറയുന്നു.  

 

  comment

  LATEST NEWS


  നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


  വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


  ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


  അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


  സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്


  അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.