×
login
ദുബൈയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയുമായി 'കട്ടപ്പൊക'

ഒരു രാത്രി കൊണ്ട്, ദുബൈ നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളിലുള്ള, വ്യത്യസ്ത ജോലികള്‍ ചെയ്യുന്ന മൂന്ന് മനുഷ്യരുടെ ജീവിതം മാറിമറിയുന്നു. ഈ കഥയാണ് കട്ടപ്പൊകയില്‍ അവതരിപ്പിക്കുന്നത്.

ദുബൈയിലെ ഒരു കൂട്ടം കലാ പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന്,ഫിലിംസൈന്‍ പിക്‌ച്ചേഴ്സിന്റെ ബാനറില്‍ പുതിയതായി നിര്‍മിക്കുന്ന കൊച്ചു ചിത്രമാണ് കട്ടപ്പൊക. വിബിന്‍ വര്‍ഗീസ് സംവിധാനം, ക്യാമറ, എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. പ്രവാസ ലോകത്ത് ശ്രദ്ധേയമായ കോമ്പസ്, ഫുട്ട് പ്രിന്റ്, ദ്രോവാന്ച, വോയ്‌സ് ഓഫ് ലൈഫ് തുടങ്ങിയ പന്ത്രണ്ടിലേറെ ഹ്വസ്വചിത്രങ്ങള്‍ ഒരുക്കിയ ഫിലിം സൈന്‍ പിക്‌ച്ചേഴ്‌സ്, പുതിയ സിനിമയ്ക്ക് മുന്നോടിയായി നിര്‍മ്മിക്കുന്ന ചിത്രമാണ് കട്ടപ്പൊക. കോമഡി, ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒരു ഹാസ്യ ചിത്രമാണിത്. ദുബൈയില്‍ ചിത്രീകരണം പൂര്‍ത്തിയായ കട്ടപ്പൊക, കെന്റ് ടെക്‌സ്‌റ്റൈല്‍സ് ഷാര്‍ജ ആണ് അവതരിപ്പിക്കുന്നത്.

ഒരു രാത്രി കൊണ്ട്, ദുബൈ നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളിലുള്ള, വ്യത്യസ്ത ജോലികള്‍ ചെയ്യുന്ന മൂന്ന് മനുഷ്യരുടെ ജീവിതം മാറിമറിയുന്നു. ഈ കഥയാണ് കട്ടപ്പൊകയില്‍ അവതരിപ്പിക്കുന്നത്. ഒരു മനുഷ്യജീവിയേയും ചെറുതായി കാണരുത് എന്ന സന്ദേശം കൂടി ഈ ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുന്നു. ചിത്രം ഉടന്‍ റിലീസ് ചെയ്യും.


ഫിലിം സൈന്‍ പിക്‌ച്ചേഴ്‌സിനുവേണ്ടി വിബിന്‍ വര്‍ഗീസ്, സംവിധാനം, ക്യാമറ, എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന കട്ടപ്പൊകയുടെ കഥ, തിരക്കഥ, സംഭാഷണം- ദീപക് ഡാനിയല്‍, ആശയം- സിജോഷ് ജോസഫ്, സംഗീതം - ധനുഷ്, പിആര്‍ഒ- അയ്മനം സാജന്‍

വിഷ്ണു പ്രശാന്ത്, സജിത്ത് ചന്ദ്രന്‍ ,എബ്രഹാം ജോര്‍ജ്, വിഷ്ണുദാസ്, പ്രവീണ്‍ നായര്‍, ഹംസ ഫൈസല്‍, നിക്ക്‌സ്ടിഫ്‌ലര്‍ ,ലക്ഷ്മി പിളൈ, നിയാസ്, അനൂപ് എന്നിവര്‍ അഭിനയിക്കുന്നു.

 

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.