×
login
'കാത്തിരിപ്പ് നല്ലതിനായിരിക്കും'; സഞ്ജയ് ദത്തിന് പിറന്നാള്‍ സമ്മാനം നല്‍കി കെജിഎഫ് 2, അധീരയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

കെജിഎഫ് 2 ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ വര്‍ഷം ജൂലൈയിലാണ് ചിത്രം ആദ്യം റിലീസ് ചെയ്യാനിരുന്നത്.

കെജിഎഫ്2 വിനായുള്ള ആരാധകരുടെ കാത്തിരിപ്പിനിടെ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളീവുഡ് താരം സഞ്ജയ് ദത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പോസ്റ്റര്‍ പുറത്ത്. കോവിഡിനെ തുടര്‍ന്ന് തിയേറ്റര്‍ തുറക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ചിത്രത്തിന്റെ റിലീസിങ് നീണ്ടുപോവുകയാണ്. അതിനിടയിലാണ് സഞ്ജയ് ദത്തിന്റെ അധീര എന്ന ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.  

സഞ്ജയ് ദത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. 'നിങ്ങള്‍ എല്ലാവരും റിലീസ് തീയതിക്കായി കാത്തിരിക്കുകയാണെന്ന് അറിയാം. കുറച്ച് കൂടി കാത്തിരിക്കു. കാരണം ആ കാത്തിരിപ്പ് നല്ലതിനായിരിക്കും' എന്ന് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്.  

കെജിഎഫ് 2 ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ വര്‍ഷം ജൂലൈയിലാണ് ചിത്രം ആദ്യം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തോടെ അത് മാറ്റി വെക്കുകയായിരുന്നു. പിന്നീട് ചിത്രം സെപ്റ്റംബറില്‍ എത്തുമെന്നും അറിയിച്ചിരുന്നു.  

കേരളത്തിലും വന്‍ തിയറ്റര്‍ പ്രതികരണം പ്രതീക്ഷിക്കുന്ന 'കെജിഎഫ് 2'പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് വിതരണാവകാശം സ്വന്തമാക്കിയത്.  പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ച ചിത്രമായിരുന്നു ഇത്. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. 16.3 കോടിയിലേറെ കാഴ്ചകളാണ് യുട്യൂബില്‍ ടീസറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.  

മുഖ്യധാരാ കന്നഡ സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രമാണ് 'കെജിഎഫ്'. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. 2018ലാണ് ഒന്നാം ഭാഗം റിലീസ് ചെയ്തത്.  2019 മാര്‍ച്ചിലാണ് കെജിഎഫ് പാര്‍ട്ട് 2ന്റെ ചിത്രീകരണം ആരംഭിച്ചത്. ആദ്യ സിനിമയുടെ ഷൂട്ടിങ്ങ് സമയത്തും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.