×
login
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍.രാഹുലും ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടിയും ഇന്ന് വിവാഹിതരാകും

മൂന്നു ദിവസത്തോളം വിവാഹചടങ്ങുകള്‍ നീണ്ടു നില്‍ക്കും. വിവാഹത്തിന് മുന്നോടിയായി കെ എല്‍ രാഹുലിന്റെ മുംബൈയിലെ വസതിയായ പാലി ഹൗസ് ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

മുംബൈ:  ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുല്‍ ഇന്ന് വിവാഹിതനാകും. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളും അഭിനേത്രിയുമായ ആതിയ ഷെട്ടിയാണ് വധു. ഇരുവരും 2019 മുതല്‍ പ്രണയത്തിലായിരുന്നു. കാണ്ഡ്‌ലയിലെ സുനില്‍ ഷെട്ടിയുടെ ഫാം ഹൗസിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. വിവാഹത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ലെങ്കിലും രാഹുലും ആതിയയും ഇന്നു വൈകിട്ടാണ് വിവാഹമെന്ന് സുനില്‍ ഷെട്ടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. മൂന്നു ദിവസത്തോളം വിവാഹചടങ്ങുകള്‍ നീണ്ടു നില്‍ക്കും. വിവാഹത്തിന് മുന്നോടിയായി കെ എല്‍ രാഹുലിന്റെ മുംബൈയിലെ വസതിയായ പാലി ഹൗസ് ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്ന ഇന്ത്യന്‍ ടീം അംഗങ്ങളില്‍ ആരൊക്കെ വിവാഹത്തിനെത്തുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. മൂന്നാം ഏകദിനത്തിനായി ഇന്ത്യന്‍ ടീം അംഗങ്ങളെല്ലാം ഇന്‍ഡോറിലാണെങ്കിലും മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും ബോളിവുഡ് സൂപ്പര്‍ താരങ്ങളുമെല്ലാം എത്തുമെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് താരവും സുനില്‍ ഷെട്ടിയുടെ അടുത്ത സുഹൃത്തുമായ അജയ് ദേവ്ഗണ്‍ താരവിവാഹത്തിന് ആശംസകളുമായി ട്വീറ്റ് ചെയ്തു. ഏപ്രിലില്‍ നടക്കുന്ന ഐപിഎല്ലിന് ശേഷം വന്‍വിവാഹ സത്കാര ചടങ്ങുകള്‍ നടക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.