login
ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ചെയ്തു; കൊച്ചി മേഖലയില്‍ പാസ് വിതരണം ആരംഭിച്ചു

ഡെലിഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം ആദ്യപാസ് നടി മംമ്ത മോഹന്‍ദാസിന് നല്‍കിക്കൊണ്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ നിര്‍വഹിച്ചു. മേളയിലെ മുഖ്യ ആകര്‍ഷണങ്ങളായ പാക്കേജുകളെക്കുറിച്ച് ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗവും സംവിധായകനുമായ സിബി മലയില്‍ വിശദീകരിച്ചു.

കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 17 മുതല്‍ 21 വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന 25ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് സെല്‍ സരിത തിയേറ്റര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ മേയര്‍ എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡെലിഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം ആദ്യപാസ് നടി മംമ്ത മോഹന്‍ദാസിന് നല്‍കിക്കൊണ്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ നിര്‍വഹിച്ചു. മേളയിലെ മുഖ്യ ആകര്‍ഷണങ്ങളായ പാക്കേജുകളെക്കുറിച്ച് ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗവും സംവിധായകനുമായ സിബി മലയില്‍ വിശദീകരിച്ചു.

അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷനായ ചടങ്ങില്‍ ഹോസ്പിറ്റാലിറ്റി ആന്റ് റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാനും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷിബു ചക്രവര്‍ത്തി, സരിത തിയേറ്റര്‍ ഉടമ ഐസക് ഫ്രാന്‍സിസ് ജൂനിയര്‍, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സജിത മഠത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും സംവിധായകനുമായ സുന്ദര്‍ദാസ് സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് നന്ദിയും പറഞ്ഞു. ഡെലിഗേറ്റുകളെ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കി റിസല്‍ട്ട് നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തിയതിനുശേഷമാണ് പാസ് വിതരണം നടത്തുന്നത്.  

  comment

  LATEST NEWS


  ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്‍, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍


  വാക്‌സിന്‍ എടുത്തില്ലെങ്കിലും വയോധികന് വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം


  ഫ്രഞ്ച് കോടീശ്വരന്‍ ഒലിവര്‍ ദെസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്തരിച്ചത് റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ; അന്വേഷണം


  പ്ലാസ്മ നല്‍കുന്നതില്‍ രോഗവിമുക്തി നേടിയവരില്‍ വിമുഖത


  മെഡിക്കല്‍ കോളേജില്‍ നവജാതശിശു മരിച്ചു: അനാസ്ഥയെന്ന് പരാതി


  കേരള വികസനത്തിന് പാലാരിവട്ടം മോഡല്‍


  പതിനായിരം ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുറക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി


  '17 വര്‍ഷം കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന പാര്‍ട്ടി'; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ച് ദേവന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.