×
login
'അമ്മയ്ക്കിപ്പോള്‍ മധുരപ്പതിനാറാണ്'; നാലുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന പിറന്നാളിന് ആശംസകളുമായി കുഞ്ചാക്കോ ബോബന്‍

എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും കരുത്തുറ്റ സ്ത്രീ. ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളെ അവര്‍ ധീരതയോടെ നേരിട്ടു. എന്റെ ജീവിതത്തില്‍ ഞാന്‍ അല്‍പ്പമെങ്കിലും നല്ലൊരു വ്യക്തിയാണെങ്കില്‍ അതിന് അമ്മയോടാണ് ഞാന്‍ നന്ദി പറയുന്നത്

ഫെബ്രുവരി 29 എന്ന ദിവസം പലരുടെയും ജീവിതത്തിലും വളരെയാധികം പ്രത്യകതകള്‍ നിറഞ്ഞതാണ്. നാല് വര്‍ഷത്തിലൊരിക്കല്‍ വന്ന് പോവുന്ന ഈ ദിവസം നിരവധിപേര്‍ക്ക് ആഘോഷത്തിന്റെ നാളുകൂടിയാണ്. ലീപ് ഇയറില്‍ സന്തോഷിക്കുന്നവരുടെ കൂട്ടത്തില്‍ ഒരാളാണ് നടന്‍ കുഞ്ചാക്കോ ബോബന്റെ അമ്മ മോളി. കുഞ്ചാക്കോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും കരുത്തുറ്റ സ്ത്രീ. ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളെ അവര്‍ ധീരതയോടെ നേരിട്ടു. എന്റെ ജീവിതത്തില്‍ ഞാന്‍ അല്‍പ്പമെങ്കിലും നല്ലൊരു വ്യക്തിയാണെങ്കില്‍ അതിന് അമ്മയോടാണ് ഞാന്‍ നന്ദി പറയുന്നത്. പിറന്നാള്‍ ആശംസകള്‍ അമ്മേ... ഈ ദിവസം നാല് വര്‍ഷത്തിലൊരിക്കലേ വരൂ എന്നത് കൊണ്ട് തന്നെ അമ്മയ്ക്കിപ്പോള്‍ മധുരപ്പതിനാറാണ്. ഒരുപാട് സ്നേഹവും ഒപ്പം ചുംബനങ്ങളും. അനുഗ്രങ്ങളും ആശീര്‍വാദങ്ങളും അമ്മ അര്‍ഹിക്കുന്നുവെന്ന് ചാക്കോച്ചന്‍ കുറിച്ചു.

അമ്മയുടെ രണ്ട് കാലഘട്ടത്തിലുള്ള ചിത്രവും ചാക്കോച്ചന്‍ പങ്കുവെച്ചിരുന്നു. ഒന്ന് ചെറുപ്പത്തില്‍ തന്നെയും സഹോദരിയെയും ചേര്‍ത്ത് പിടിച്ചിരിക്കുന്ന അമ്മ മോളിയുടെ ഫോട്ടോയാണ്. മറ്റൊന്ന് കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസയും മറ്റ് പേരക്കുട്ടികളെയും എടുത്ത് ഇരിക്കുന്ന ചിത്രവുമാണ്.

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.