×
login
ബ്ലാക്ക് & വൈറ്റ് കലയ്ക്ക് ഡിജിറ്റല്‍ നിറം ചാലിച്ച് ലൈനോജ് റെഡ്ഡിസൈന്‍

മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക്കുകളായ വൈശാലി, പെരുന്തച്ചന്‍ തുടങ്ങി നൂറിലധികം സിനിമകളുടെ പോസ്റ്ററുകള്‍ തന്റേതായ ശൈലിയിലൂടെ പുനരാവിഷ്‌കരിക്കുകയാണ് കാലടി നീലേശ്വരം തറനിലത്ത് വീട്ടില്‍ ലൈനോജ് എന്ന യുവാവ്. മലയാള മനസില്‍ ചിരപ്രതിഷ്ഠ നേടിയ 1960-90 കാലഘട്ടത്തിലെ സിനിമകളെ ഡിജിറ്റല്‍ ഡിസൈനിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ച ലൈനോജ് റെഡ്ഡിസൈന്‍ പരസ്യകലാ സംവിധായകന്‍ കൂടിയാണ്. ഹ്രസ്വ ചിത്രങ്ങളും നിരവധി ആല്‍ബങ്ങളും സംവിധാനം ചെയ്തു.

ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ വരവോടെ സിനിമാ മേഖല ഏറെ കുതിച്ചുയര്‍ന്നു. എല്ലാ രംഗത്തും പരസ്യം എന്നത് ഒഴിവാക്കാനാവാത്ത ഘടകമായി മാറിക്കഴിഞ്ഞു. ഒരു സിനിമയുടെ നിലവാരത്തെയും കലാമൂല്യത്തെയും ഇന്ന് വളരെയേറെ സ്വാധീനിക്കാന്‍ കഴിയുന്ന ഒന്നാണ് പരസ്യകല. സിനിമ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും പ്രചരിക്കുന്നതും പരസ്യകലയിലൂടെ തന്നെ.

മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക്കുകളായ വൈശാലി, പെരുന്തച്ചന്‍ തുടങ്ങി നൂറിലധികം സിനിമകളുടെ പോസ്റ്ററുകള്‍ തന്റേതായ ശൈലിയിലൂടെ പുനരാവിഷ്‌കരിക്കുകയാണ് കാലടി നീലേശ്വരം തറനിലത്ത് വീട്ടില്‍ ലൈനോജ് എന്ന യുവാവ്. മലയാള മനസില്‍ ചിരപ്രതിഷ്ഠ നേടിയ 1960-90 കാലഘട്ടത്തിലെ സിനിമകളെ ഡിജിറ്റല്‍ ഡിസൈനിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ച ലൈനോജ് റെഡ്ഡിസൈന്‍ പരസ്യകലാ സംവിധായകന്‍ കൂടിയാണ്. ഹ്രസ്വ ചിത്രങ്ങളും നിരവധി ആല്‍ബങ്ങളും സംവിധാനം ചെയ്തു.


1969ല്‍ പി. ഭാസ്‌കരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മൂലധനം, 1986ല്‍ ഭരതന്‍ സംവിധാനം ചെയ്ത പ്രണാമം, പത്മരാജന്റെ മൂന്നാംപക്കം, അടൂരിന്റെ കൊടിയേറ്റം തുടങ്ങിയ പഴയ സിനിമകളുടെ പുത്തന്‍ പുതിയ പോസ്റ്ററുകള്‍ ഇതിനോടകം ഏറെ ഷെയര്‍ ചെയ്യപ്പെട്ടു. വെള്ളേപ്പം, ജവാനും മുല്ലപ്പൂവും, ഗില ഐലന്‍ഡ്, വഴക്ക്, മോറല്‍ നൈറ്റ്സ്, തുരീയം, പച്ച തുടങ്ങി നിരവധി മലയാള ചലച്ചിത്രങ്ങള്‍ക്ക് പരസ്യകല ഒരുക്കി. പകലുകള്‍ അന്യമാകുന്ന ട്രാന്‍സ് വ്യക്തികളുടെ ജീവിതം പറഞ്ഞ സന്തോഷ് കീഴാറ്റൂര്‍ നായകനായ അവനോവിലോന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്. ഈ സിനിമയുടെ പരസ്യകല ഒരുക്കിയതും ലൈനോജാണ്. സാങ്കേതിക വിദ്യകള്‍ അത്രയൊന്നും പുരോഗമിക്കാത്ത കാലത്തു തന്നെ സ്വന്തം പരീക്ഷണങ്ങളിലൂടെ ലൈനോജ് ഡിസൈനുകള്‍ തയ്യാറാക്കിയിരുന്നു.

പോസ്റ്റര്‍ ഡിസൈനിങ്ങിനെ കലയാക്കി മാറ്റിയ അപൂര്‍വ്വം ചില പ്രതിഭകളെ പഴയകാലത്ത് മലയാള ചലച്ചിത്ര മേഖലയില്‍ ശോഭിച്ചിരുന്നുള്ളു. അഡോബ് വിപ്ലവങ്ങള്‍ക്ക് മുന്‍പുള്ള പരസ്യകല ആലോചിച്ചിട്ടുണ്ടോ..! ഫോട്ടോഷോപ്പ്, ഇല്ലസ്‌ട്രേറ്റര്‍, ഇന്‍ഡിസൈന്‍ തുടങ്ങിയ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ഇന്ന് നമുക്ക് പോസ്റ്ററുകളും കാരിക്കേച്ചറുകളും പരസ്യങ്ങളും ഡിസൈന്‍ ചെയ്യാം. പക്ഷേ, അഡോബിന്റെ ഉദയത്തിനു മുന്‍പ് വളരെ ബുദ്ധിമുട്ടുള്ളതും സമയം ചെലവഴിക്കേണ്ടതുമായ പ്രക്രിയയായിരുന്നു പരസ്യകല. എന്നാല്‍ ഇന്ന് ഫോണ്‍ ഉപയോഗിച്ച് പോലും പരസ്യചിത്രങ്ങള്‍ മിനിട്ടുകള്‍ക്കകം നിര്‍മിക്കാന്‍ സാധിക്കുമെന്ന് ലൈനോജ് പറയുന്നു.

അങ്ങാടി, തൂവാനത്തുമ്പികള്‍, വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ, ഓളവും തീരവും, എന്ന് സ്വന്തം ജാനകിക്കുട്ടി, തകര, അമൃതം ഗമയ, ജീവിത നൗക തുടങ്ങിയ ബ്ലാക്ക് ആന്റ് വൈറ്റ് പരസ്യകലയുടെ കാലത്തെ നിരവധി പോസ്റ്ററുകള്‍ ലൈനോജ് ഇതിനോടകം തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തിറക്കിക്കഴിഞ്ഞു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 1970ലെ ഓളവും തീരവും എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ അടുത്തിടെ ലൈനോജ് ചെയ്ത ഫാന്‍മെയ്ഡ് പോസ്റ്റര്‍ കണ്ട നടന്‍ മോഹല്‍ലാല്‍ അഭിനന്ദനം അറിയിച്ചിരുന്നു. സിനിമയോടുള്ള അടങ്ങാത്ത പാഷനാണ് ഈ ഉദ്യമത്തിന് പിന്നിലെന്നും മുന്നില്‍ ഒരേയൊരു ലക്ഷ്യം, അത് സിനിമയാണെന്നും ലൈനോജ് പറയുന്നു.

  comment

  LATEST NEWS


  റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.