×
login
സൗമ്യ മേനോന്‍ നായികയാവുന്ന 'ലെഹരായി'യുടെ ടീസര്‍ പുറത്ത്

എസ്എല്‍എസ് മൂവീസിന്റെ ബാനറില്‍ ബേക്കേം വേണുഗോപാല്‍, മഡ്ഡി റെഡ്ഢി ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ലെഹരായി സംവിധാനം ചെയ്തിരിക്കുന്നത് രാമകൃഷ്ണ പരമഹംസയാണ്.

മലയാളി മനസ്സുകളില്‍ ചെറിയ സമയത്തിനുള്ളില്‍ ഇടം നേടിയ നായികയാണ് സൗമ്യ മേനോന്‍. താരമിപ്പോള്‍ മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ ചിത്രങ്ങളിലും സജീവമായിരിക്കുകയാണ്. സൗമ്യ മേനോന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ 'ലെഹരായി'യുടെ ടീസര്‍ റിലീസായി. ചിത്രത്തില്‍ സൗമ്യയുടെ നായകനായി തെലുങ്ക് താരം രഞ്ജിത്ത് അഭിനയിക്കുന്നു.  

എസ്എല്‍എസ് മൂവീസിന്റെ ബാനറില്‍ ബേക്കേം വേണുഗോപാല്‍, മഡ്ഡി റെഡ്ഢി ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ലെഹരായി സംവിധാനം ചെയ്തിരിക്കുന്നത് രാമകൃഷ്ണ പരമഹംസയാണ്. പറുചുരി നരേഷ് ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നു. രാമജോഗൈ ശാസ്ത്രി, കാസര്‍ള ശ്യാം, ശ്രീമണി, ഉമ മഹേഷ്, പാണ്ടു തനൈരു എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍ക്കുന്നത് ഗാന്റടി കൃഷ്ണയാണ്. എം.എന്‍. ബാല്‍റെഡ്ഡിയാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റര്‍: പ്രാവിന്‍ പുടി. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്


 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.