×
login
മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌കാരം എം.എന്‍. മുരുകന്; ഗുരുവായൂരില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം കൈമാറും

പുന്നയൂര്‍കുളം തെണ്ടിയത്ത് കാര്‍ത്ത്യായനീ ടീച്ചറുടെ എന്റോവ്‌മെന്റായിട്ടാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

കലാ- സാഹിത്യ- സാംസ്‌കാരിക രംഗത്തെ  മികച്ച പ്രതിഭകള്‍ക്ക് എര്‍പ്പെടുത്തിയിട്ടുള്ള  പ്രഥമ  മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌കാരം ഈ വര്‍ഷം നാടക നടന്‍ എം.എന്‍. മുരുകന് നല്‍കന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃത് സമിതി യോഗം തീരുമാനിച്ചു.  

പുന്നയൂര്‍കുളം തെണ്ടിയത്ത് കാര്‍ത്ത്യായനീ ടീച്ചറുടെ എന്റോവ്‌മെന്റായിട്ടാണ് പുരസ്‌കാരം നല്‍കുന്നത്. അയ്യായിരത്തി ഒന്നു രൂപയുടെ പണകിഴിയും, ഫലകവും, പ്രശസ്തി പത്രവുമാണ് സമ്മാനം. ഈ മാസം അവസാനം ഗുരുവായൂരില്‍ വെച്ച് ചേരുന്ന മാടമ്പിന്റെ അനുസ്മരണ സമ്മേളനത്തില്‍ വെച്ചു പുരസ്‌കാരം സമ്മാനിക്കും.  


നാടക നടന്‍, നാടക സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് എം.എന്‍. മുരുകന്‍. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദവും, തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് നാടകത്തില്‍ ബിരുദവും നേടിയിട്ടുണ്ട്. തനതു മലയാളം നാടക വേദിയുടെ വക്താവായിരുന്ന പ്രോഫ: ജി. ശങ്കരപിളളയുടെ ശിഷ്യരില്‍ പ്രമുഖനാണ് അദ്ദേഹം. നാടകാഭിനയത്തിന് നാല് സംസ്ഥാന അവാര്‍ഡുകളും, സീരിയല്‍ (കോവിലന്റെ തോറ്റങ്ങള്‍) അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും, കേരള സംഗീത നാടക അക്കാദമിയുടെ 'കലാശ്രീ' അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.

എഴുപതോളം ഏകാംഗ നാടകങ്ങളും, ഇരുപതില്‍പരം മുഴുനീള അമേച്വര്‍ നാടകങ്ങളും, ഇരുപത്തിയഞ്ചോളം പ്രോഫഷണല്‍ നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1990കളില്‍ നാടകപറ (വീടുവീടാന്തരം നാടകം കളിക്കുക) എന്ന പ്രസ്ഥാനത്തിന് അദ്ദേഹം തുടക്കം കുറിച്ചിരുന്നു. സീരിയല്‍ - സിനിമാ അഭിനയ രംഗത്തും സജീവമാണ്. മുരുകന്‍. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്.

 

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.